| Wednesday, 14th June 2023, 4:26 pm

ആംബര്‍ ഹേഡില്‍ നിന്ന് ലഭിച്ച നഷ്ട പരിഹാരം അഞ്ച് ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാന്‍ ജോണി ഡെപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിയും മുന്‍ഭാര്യയുമായ ആംബര്‍ ഹെഡുമായി നടന്ന മാനനഷ്ടക്കേസില്‍ ലഭിച്ച നഷ്ടപരിഹാരമായ ഒരു മില്യണ്‍ ഡോളര്‍ (8.2 കോടി രൂപ) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ജോണി ഡെപ്പ്. 2,00,000 ഡോളര്‍ വീതം അഞ്ച് വ്യത്യസ്ത സംഘടനകള്‍ക്ക് ജോണി ഡെപ്പ് നല്‍കും. രോഗബാധിതരായ കുട്ടികളെ സഹായിക്കാനും പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും ഈ പണം വിനിയോഗിക്കും.

മേക്ക്-എ-ഫിലിം ഫൗണ്ടേഷന്‍, ദി പെയിന്റഡ് ടര്‍ട്ടില്‍, റെഡ് ഫെതര്‍, മര്‍ലോണ്‍ ബ്രാന്‍ഡോയുടെ ടെറ്റിയാറോവ സൊസൈറ്റി ചാരിറ്റി എന്നിവയുള്‍പ്പെടെയുള്ള സംഘടനകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ജോണി ഡെപ്പിന് നഷ്ടപരിഹാരം നല്‍കണമെന്ന വിധി ജൂണിലാണ് വന്നത്. ഡെപ്പിന് ആംബര്‍ 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഒത്തുതീര്‍പ്പില്‍ ഹേര്‍ഡ് ഒരു മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്ന് ഡെപ്പ് സമ്മതിച്ചു.

2018 ല്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹെഡ് ഒരു ലേഖനമെഴുതിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഹേഡിനെതിരേ 50 മില്യണ്‍ ഗര്‍ഭാവസ്ഥയുടെ മാനനഷ്ടക്കേസ് ഡെപ് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്.

ഡെപ്പ് തനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് നിരസിക്കുകയായിരുന്നു. ആറ് വര്‍ഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഡെപ്പിന് അനുകൂലമായി വിധി വന്നത്.

Content Highlight: Johnny Depp donates compensation he received from AmberHead to five charitable organizations

We use cookies to give you the best possible experience. Learn more