ലോകമെമ്പാടുമുള്ള ആക്ഷന്‍ സിനിമാപ്രേമികളുടെ ഇഷ്ടകഥാപാത്രമാണ് ജോണ്‍ വിക്ക്. ലയണ്‍സ് ഗേറ്റ് പുറത്തിറക്കിയ ജോണ്‍ വിക്ക് സീരിസിലെ ആദ്യചിത്രം 2014ലാണ് റിലീസായത്. ഇരുണ്ട ഭൂതകാലമുള്ള നായകന്‍, താന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച പട്ടിയെ ഒരുകൂട്ടം ആളുകള്‍ കൊലപ്പെടുത്തിയതോടം പഴയ കാലത്തേക്ക് തിരിച്ചുപോകുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
നാല് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ഉള്ളത്. വെറുമൊരു പെന്‍സില്‍ കൊണ്ട് പോലും എതിരാളികളെ വകവരുത്താന്‍ കെല്പുള്ള, ചെകുത്താനെ കൊല്ലാനുള്ള കൊട്ടേഷന്‍ ഏല്പിക്കാന്‍ കഴിയുന്ന ബാബ യാഗ എന്ന വിളിപ്പേരുള്ള ഹിറ്റ്മാനാണ് ജോണ്‍ വിക്ക്. 2023ല്‍ പുറത്തിറങ്ങിയ നാലാം ഭാഗത്തിലൂടെ ജോണ്‍ വിക്ക് എന്ന കഥാപാത്രത്തിന്റെ കഥ അവസാനിച്ചിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിന്റെ സ്പിന്‍ ഓഫായ ബല്ലേറീനയുടെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ജോണ്‍ വിക്കിനെപ്പോലെ സിന്‍ഡിക്കേറ്റിന്റെ നിയമം തെറ്റിച്ച ഹിറ്റ് വുമണായ ബല്ലേറീനയുടെ കഥയാണ് ചിത്രം പറയുന്നത്. കഥയുടെ ഒരുഘട്ടത്തില്‍ ബല്ലേറീനയെ നേരിടാന്‍ ജോണ്‍ വിക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. അന ഡി ആര്‍മസാണ് ബല്ലേറീനയായി വേഷമിടുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ബല്ലേറീനയുടെയും പ്രത്യേകത. തോക്കും കത്തിയും മുതല്‍ ബസൂക്ക വരെ ഉപയോഗിച്ച് ബല്ലേറീന പോരാടുന്നുണ്ട്. ജോണ്‍ വിക്കിന്റെ ഉറ്റ ചങ്ങാതിയും കോണ്ടിനെന്റല്‍ ഹോട്ടലിന്റെ ഉടമയുമായ വിന്‍സ്റ്റണും വിന്‍സ്റ്റണിന്റെ വലംകൈ ഷാരോണും ബല്ലേറീനയില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ലെന്‍ വൈസ്‌മെനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലയണ്‍സ്‌ഗേറ്റാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോണ്‍ വിക്കിന്റെ വിജയം ബല്ലേറീനയും ആവര്‍ത്തിക്കുമെന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ജോണ്‍ വിക്കെന്ന കഥാപാത്രമാകാന്‍ താനിനിയില്ലെന്ന് കിയാനു റീവ്‌സ് മൂന്നാം ഭാഗത്തിന്റെ സമയത്ത് അറിയിച്ചിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്റെ സ്വീകാര്യത തുടര്‍ഭാഗങ്ങള്‍ ചെയ്യാന്‍ കിയാനുവിനെ പ്രേരിപ്പിക്കുകയായിരുന്നു.
ഹോളിവുഡ് സിനിമകളുടെ ഭാഗ്യസമയമായ സമ്മര്‍ റിലീസാണ് ബല്ലേറീനയും തെരഞ്ഞടുത്തിരിക്കുന്നത്. ടോപ് ഗണ്ണിന് ശേഷം ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്യുന്ന എഫ് വണ്ണിനൊപ്പമാണ് ബല്ലേറീന ക്ലാഷിനെത്തുന്നത്. ബ്രാഡ് പിറ്റ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിച്ചത്. രണ്ട് ചിത്രങ്ങളും ഏറ്റുമുട്ടുമ്പോള്‍ ബോക്‌സ് ഓഫീസിന് തീപിടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: John Wick movie spin off Ballerina new trailer out