ക്രിസ്റ്റ്യാനോയോ തിയറി ഒന്റിയോ? ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ആരെന്ന് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം
Football
ക്രിസ്റ്റ്യാനോയോ തിയറി ഒന്റിയോ? ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ആരെന്ന് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th September 2023, 6:22 pm

മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ആഴ്‌സണല്‍ ഇതിഹാസം തിയറി ഒന്റിയാണോ മികച്ച സ്‌ട്രൈക്കര്‍ എന്ന ചോദ്യത്തിന് മറുപടിയുമായി മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധ താരം ജോണ്‍ സ്‌റ്റോണ്‍സ്.

തിയറി ഒന്റിയെക്കാള്‍ മികച്ചത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണെന്നാണ് സ്‌റ്റോണ്‍സ് പറഞ്ഞത്. 2023 പി.എഫ്.എ അവാര്‍ഡ് ചടങ്ങിന് ശേഷം നടന്ന അഭിമുഖത്തിലാണ് ജോണ്‍സ് ഇക്കാര്യം പങ്കുവെച്ചത്. മുന്‍ താരങ്ങളെയും നിലവിലെ സൂപ്പര്‍ താരങ്ങളെയും താരതമ്യം ചെയ്ത് കൊണ്ട് ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ജോണ്‍സ് ക്രിസ്റ്റിയാനോയാണ് ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ എന്ന് പറഞ്ഞത്.

ക്രിസ്റ്റ്യാനോക്ക് പുറമെ ഗാരെത് ബെയ്ല്‍, ഈഡന്‍ ഹസാര്‍ഡ്, ലൂയിസ് സുവാരസ്, സ്റ്റീവന്‍ ജെറാര്‍ഡ് എന്നീ താരങ്ങളെയും ജോണ്‍ പ്രശംസിച്ചു. ക്രിസ്റ്റ്യാനോ മികച്ച താരമാണെന്നും അദ്ദേഹത്തെ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും ജോണ്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, യുവേഫ യൂറോ ക്വാളിഫയേഴ്സില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ലക്സംബര്‍ഗിനെതിരെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം.

കഴിഞ്ഞയാഴ്ച സ്ലോവാക്യക്കെതിരായ മത്സരത്തില്‍ യെല്ലോ കാര്‍ഡ് ലഭിച്ച സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സസ്പെന്‍ഡ് ചെയ്തതിനാല്‍ താരത്തിന് ലക്സംബര്‍ഗിനെതിരെ കളിക്കാന്‍ സാധിച്ചിരുന്നില്ല.

Content Highlights: John Stones choose Cristiano Ronaldo over Thierry Henry