| Saturday, 2nd February 2013, 10:52 am

യു. എസ് സ്‌റ്റേറ്റ് സെക്രട്ടറിയായി ജോണ്‍ കെറി സ്ഥാനമേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ജോണ്‍ കെറി സ്ഥാനമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എലേന കഗന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.[]

വെള്ളിയാഴ്ച ഔദ്യാഗികമായി സ്ഥാനമൊഴിഞ്ഞ ഹിലരി ക്ലിന്റന്റെ പിന്‍ഗാമിയായാണ് 69 കാരനായ കെറി എത്തുന്നത്. ഭാര്യ തെരേസ് ഹെയ്ന്‍സ് കെറി കൂടെയുണ്ടായിരുന്നു.

മൂന്ന് ദശകത്തിലധികം നീണ്ട പൊതുജീവിതമാണ് ജോണ്‍കെറിയുടേത്. 2004 ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോണ്‍ കെറിയെ വിദേശകാര്യ സെക്രട്ടറി പദത്തിലേക്ക് ബറാക് ഒബാമയാണ് നാമനിര്‍ദേശം ചെയ്തത്.

പ്രസിഡന്റ് ബറാക് ഒബാമയാണ് തന്റെ രണ്ടാം ഭരണത്തില്‍ ഹിലറി ക്ലിന്റന്റെ പിന്‍ഗാമിയായി കെറിയെ സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്.

സെനറ്റില്‍ അംഗീകരിച്ച പ്രമേയത്തില്‍ വിദേശ ഇടപാടുകളുടെ കമ്മിറ്റി ഐക്യകണ്‌ഠേനെയാണ് കെറിയെ പിന്തുണച്ചത്. തുടര്‍ന്നു നടന്ന വോട്ടെടുപ്പില്‍ 94- 3 വോട്ടുകള്‍ക്ക് കെറിയുടെ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കി.

ഒബാമ ഭരണകൂടത്തെ പാകിസ്താനുമായുള്ള നയതന്ത്രനീക്കങ്ങളില്‍ പലപ്പോഴും വിജയിപ്പിച്ച കെറി, പാകിസ്താന്‍ രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയ സെനറ്ററായിരുന്നു.

ജോണ്‍ കെറിയുടെ ആദ്യ  ഔദ്യോഗിക സന്ദര്‍ശനം പശ്ചി

We use cookies to give you the best possible experience. Learn more