തലയുടെ ചിത്രം പങ്കുവെച്ച് സാക്ഷാല്‍ ജോണ്‍ സീന; You Can't See Me എന്ന് ആരാധകര്‍
IPL
തലയുടെ ചിത്രം പങ്കുവെച്ച് സാക്ഷാല്‍ ജോണ്‍ സീന; You Can't See Me എന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th May 2023, 6:57 pm

സാക്ഷാല്‍ ജോണ്‍ സീനയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിക്ക് എന്ത് കാര്യം എന്ന് വണ്ടറടിച്ചിരിക്കുകയാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ ആരാധകര്‍. ചെന്നൈ നായകന്‍ ധോണിയുടെ ചിത്രം പങ്കുവെച്ചതോടെയാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ലീഡര്‍ ഓഫ് ദി സീനേഷന്റെ പിന്നാലെയെത്തിയത്.

ചെന്നൈ നായകന്‍ തന്റെ എക്കോണിക് ടോണ്‍ട് ആയ You Can’t See Me ചെയ്യുന്ന ചിത്രമാണ് സീന പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ മറ്റ് പോസ്റ്റുകളിലേതെന്ന പോലെ ഒരു ക്യാപ്ഷനും ധോണിയുടെ ചിത്രത്തിനും നല്‍കിയിട്ടില്ല.

 

ലഖ്‌നൗ സൂപ്പര്‍ കിങ്‌സിനെതിരായ എവേ മത്സരത്തിലായിരുന്നു ധോണി You Can’t See Me പുറത്തെടുത്തത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തിനിടെ സഹതാരം മഹീഷ് തീക്ഷണയോടായായിരുന്നു ധോണി ഇത് കാണിച്ചത്.

മത്സരത്തിനിടെ തീക്ഷണ മനാന്‍ വോഹ്രക്കെതിരെ എല്‍.ബി.ഡബ്ല്യൂവിനായി അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ അമ്പയര്‍ അനില്‍ ചൗധരി നോട്ട് ഔട്ട് വിധിച്ചു.

അമ്പയറിന്റെ ഈ തീരുമാനത്തെ ചലഞ്ച് ചെയ്യണമെന്നുറച്ച തീക്ഷണ ധോണിയെ നോക്കി. എന്നാല്‍ അത് ഔട്ടാണെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്ന ധോണി തീക്ഷണയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതിനായാണ് താരം ജോണ്‍ സീനയുടെ You Can’t See Me ടോണ്‍ട് ഉപയോഗിച്ചത്.

View this post on Instagram

A post shared by John Cena (@johncena)

ജോണ്‍ സീനയുടെ പേസ്റ്റിന് പിന്നാലെ നിരവധി ആരാധകരും എത്തുന്നുണ്ട്. ഫോറിന്‍ തല ഇന്ത്യന്‍ തലയുടെ ചിത്രം പോസ്റ്റ് ചെയ്തു, സീനയും ധോണി ഫാനാണോ? തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് പിന്നാലെയെത്തുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴ്, ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇന്ത്യ എന്നിവരും തങ്ങളുടെ ഒഫീഷ്യല്‍ അക്കൗണ്ടുകളിലൂടെ കമന്റുകളുമായെത്തിയിട്ടുണ്ട്.

 

അതേസമയം, ചെപ്പോക്കില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ വിജയത്തോട് അടുക്കുകയാണ്. 15 ഓവര്‍ പിന്നിടുമ്പോള്‍ 123ന് മൂന്ന് എന്ന നിലയിലാണ് സി.എസ്.കെ. 30 പന്തില്‍ നിന്നും 17 റണ്‍സാണ് ധോണിപ്പടയ്ക്ക് വിജയിക്കാന്‍ ആവശ്യമായുള്ളത്.

 

 

Content highlight: സീന, ജോൺ സീന, ധോണി, എംഎസ് ധോണി, ഐപിഎൽ, സിഎസ്കെ, ചെന്നൈ സൂപ്പർ കിംഗ്സ്