| Friday, 15th November 2024, 9:09 pm

ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ് ആ സൂപ്പര്‍സ്റ്റാര്‍; ഇതുപോലൊരു ആളെ ഞാന്‍ കണ്ടിട്ടില്ല: ജോണ്‍ ബ്രിട്ടാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് എം.പിയും ജേര്‍ണലിസ്റ്റുമായ ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം സ്വയം അപ്‌ഡേറ്റ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണ് എന്നതാണെന്ന് ജോണ്‍ ബ്രിട്ടാസ് പറയുന്നു. ഏതൊരു കാര്യത്തെ കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഇപ്പോഴും മമ്മൂട്ടിയൊരു വിദ്യാര്‍ത്ഥിയാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയുടെ കയ്യില്‍ ഒരു ഉപകരണം ഉണ്ടെങ്കില്‍ അദ്ദേഹത്തിന് അറിയുന്ന കാര്യങ്ങള്‍ പറഞ്ഞു തരുമെന്നും അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുമെന്നും ബ്രിട്ടാസ് പറഞ്ഞു. മമ്മൂട്ടി നിരന്തര വിദ്യാര്‍ത്ഥിയാണെന്നും ആ സ്വഭാവമാണ് സിനിമയിലും ഒരുപാട് പരീക്ഷണങ്ങള്‍ നടത്താന്‍ മമ്മൂട്ടിയെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.

‘അദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്തെന്നു വച്ചാല്‍ അദ്ദേഹം അപ്‌ഡേറ്റ് ചെയ്യപ്പെടാന്‍ ആ?ഗ്രഹിക്കുന്ന ഒരാളാണ്. ഏതൊരു കാര്യത്തെക്കുറിച്ചും അറിയാന്‍ ആ?ഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. ഇതുപോലൊരു വിദ്യാര്‍ത്ഥിയെ ഞാന്‍ കണ്ടിട്ടില്ല.

അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ഉപകരണമുണ്ടെങ്കില്‍ അദ്ദേഹത്തിന് അതിനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ നമ്മളോട് പറഞ്ഞു തരികയും അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം ചോദിച്ച് മനസിലാക്കുകയും ചെയ്യും.

നിരന്തര വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. ആ നിരന്തര വിദ്യാര്‍ത്ഥി എന്ന അദ്ദേഹത്തിന്റെ സ്വഭാവ തലമാണ് ഒരുപക്ഷേ സിനിമയിലും ഒരുപാട് പരീക്ഷണങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് പ്രേരകമാകുന്നത്,’ ജോണ്‍ ബ്രിട്ടാസ് പറയുന്നു.

Content Highlight: John Brittas Talks About Mammootty

We use cookies to give you the best possible experience. Learn more