ന്യൂദല്‍ഹി; ജോണ്‍ അബ്രഹാമിന്റെ പുതിയ ചിത്രം റോ (റോമിയോ അക്ബര്‍ വാള്‍ട്ടര്‍)യുടെ റിലീസ് തിയ്യതി തീരുമാനിച്ചു. 2019 ഏപ്രില്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസിങ്ങ് നീണ്ടു പോവുകയായിരുന്നു.
ജോണ്‍ അബ്രഹാമിന്റെ മുന്‍ ചിത്രങ്ങളായ സത്യമേവ ജയതേയ്ക്കും പരമാണുവിനും മികച്ച പ്രതികരണമായിരുന്നു ബോക്‌സ് ഓഫീസില്‍ ലഭിച്ചത്. ചലച്ചിത്ര നിരൂപകന്‍ തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തു വിട്ടത്.
Release date finalised… #RomeoAkbarWalter #RAW to release on 12 April 2019… Stars John Abraham, Mouni Roy, Jackie Shroff, Suchitra Krishnamoorthi and Sikandar Kher… Directed by Robbie Grewal… Produced by Viacom18 Motion Pictures, KYTA Productions and VA Film Company.
— taran adarsh (@taran_adarsh) January 12, 2019
റോബി ഗ്രുവല്‍ ആണ് റോയുടെ സംവിധായകന്‍. . മൗനി റോയ്, ജാക്കി ഷ്രോഫ്, സുചിത്ര കൃഷ്ണമൂര്‍ത്തി, സിഖന്ദര്‍ ഖേര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ത്രില്ലര്‍ ഗണത്തില്‍ പെടുന്ന റോ, 1971ലെ ഇന്തോ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.