ധൂം എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ജോണ്‍ എബ്രഹാം. ധൂമിലെ വില്ലന്‍ കഥാപാത്രം കേരളത്തിലും താരത്തിന് ഫാന്‍ ബേസ് ഉണ്ടാക്കിക്കൊടുത്തു. ആക്ഷന്‍ ഹീറോ റോളുകളും ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് തെളിയിച്ച ജോണ്‍ എബ്രഹാം ഷാരൂഖ് ഖാന്‍ ചിത്രമായ പത്താനിലെ വില്ലനായും പ്രേക്ഷകരെ ഞെട്ടിച്ചു.
മലയാളസിനിമയുടെ ഉയര്‍ച്ചയെക്കുറിച്ചും ബോളിവുഡിന് നേരിടേണ്ടി വന്ന തിരിച്ചടിയെക്കുറിച്ചും സംസാരിക്കുകയാണ് ജോണ്‍ എബ്രഹാം. തന്റെ പരിമിതമായ അറിവ് വെച്ച് മലയാളസിനിമ അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലാണെന്ന് ജോണ്‍ എബ്രഹാം പറഞ്ഞു. ബോളിവുഡില്‍ ബജറ്റിന്റെ പേരില്‍ ഉണ്ടായ കറപ്ഷന്‍ മലയാളത്തില്‍ സംഭവിക്കാത്തിടത്തോളം മലയാള സിനിമ മുന്നേറുമെന്നും ജോണ്‍ എബ്രഹാം കൂട്ടിച്ചേര്‍ത്തു.
മലയാളസിനിമക്ക് വലിയ ബജറ്റില്ലെന്നും അല്ലെങ്കില്‍ വലിയ ബജറ്റ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകള്‍ ഉണ്ടാകുന്നില്ലെന്നും ജോണ്‍ എബ്രഹാം പറഞ്ഞു. മികച്ച കണ്ടന്റുകള്‍ ഉണ്ടാക്കുകയും അതിന് പരമാവധി റീച്ച് നേടുകയുമാണ് മലയാളസിനിമ ചെയ്യുന്നതെന്നും ജോണ്‍ എബ്രഹാം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബോളിവുഡിന് ആവശ്യത്തിലധികം ബജറ്റുള്ളതാണ് പ്രശ്‌നമെന്നും ജോണ്‍ എബ്രഹാം പറഞ്ഞു.
കൈയിലുള്ള ബജറ്റിന് ഓരോ പ്രൊപ്പോസല്‍ സ്വീകരിക്കുകയാണ് ബോളിവുഡ് ചെയ്യുന്നതെന്നും കൈയിലെ പൈസ ചെലവാക്കുന്നതല്ലാതെ മറ്റൊന്നും അതുകൊണ്ട് ഉപകാരമില്ലെന്നും ജോണ്‍ എബ്രഹാം കൂട്ടിച്ചേര്‍ത്തു.
അങ്ങനെ പ്രൊപ്പോസല്‍ സ്വീകിരച്ചതിന് ശേഷം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് പലരും വൈകിയാണ് മനസിലാക്കുന്നതെന്നും ജോണ്‍ എബ്രഹാം പറഞ്ഞു. മികച്ച കണ്ടന്റുകള്‍ കണ്ടെത്താന്‍ താന്‍ കേരളത്തില്‍ ഒരു റൈറ്റിങ് റൂം ഉണ്ടാക്കിയെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ജോണ്‍ എബ്രഹാം.
‘എന്റെ പരിമിതമായ അറിവ് വെച്ച് പറയുകയാണെങ്കില്‍ മലയാളസിനിമയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍ഡസ്ട്രി. അവരുടെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മോളിവുഡ് കടന്നുപോകുന്നത്. ബോളിവുഡില്‍ ബജറ്റിന്റെ കാര്യത്തില്‍ കറപ്ടഡ് ആകാത്തിടത്തോളം കാലം മലയാളസിനിമ ഏറ്റവും ടോപ്പില്‍ തന്നെയുണ്ടാകും.
അവരുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, അവരുടെ സിനിമകള്‍ക്ക് ബജറ്റ് കുറവാണ്, അല്ലെങ്കില്‍ അത്ര വലിയ ബജറ്റുള്ള സിനിമകള്‍ അവര്‍ക്ക് ആവശ്യമില്ല. മികച്ച കണ്ടന്റുകള്‍ ഉണ്ടാക്കി അതിന് മാക്‌സിമം റീച്ച് നേടിക്കൊടുക്കുക എന്നതാണ് മോളിവുഡിന്റെ സ്ട്രാറ്റജി. അതില്‍ അവര്‍ വിജയിക്കുന്നുണ്ട്. എന്നാല്‍ ബോളിവുഡിന് ആവശ്യത്തിലധികം ബജറ്റുള്ളതാണ് പ്രശ്‌നം.
കൈയിലുള്ള ബജറ്റിന് ഇവിടെയുള്ളവര്‍ ഓരോ പ്രൊപ്പോസല്‍ സ്വീകരിക്കും. കൈയിലുള്ള പൈസ തീരുന്നതല്ലാതെ ഇത്തരം പ്രൊപ്പോസലുകള്‍ കൊണ്ട് മറ്റ് ഉപകാരങ്ങളൊന്നുമില്ല. കാല്‍ച്ചുവട്ടിലെ മണ്ണ് മുഴുവന്‍ ഒലിച്ചുപോയതിന് ശേഷമാകും നമ്മള്‍ അത് തിരിച്ചറിയുക. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് എന്താണെന്ന് വെച്ചാല്‍, കേരളത്തിലെ മികച്ച എഴുത്തുകാരെ കണ്ടെത്താന്‍ ഒരു റൈറ്റിങ് റൂം ആരംഭിച്ചു. കഴിവുള്ളവരെ അതിലൂടെ കിട്ടും,’ ജോണ്‍ എബ്രഹാം പറഞ്ഞു.
Content Highlight: John Abraham shares his view on the growth of Malayalam cinema