ധൂം എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ജോണ്‍ എബ്രഹാം. ധൂമിലെ വില്ലന്‍ കഥാപാത്രം കേരളത്തിലും താരത്തിന് ഫാന്‍ ബേസ് ഉണ്ടാക്കിക്കൊടുത്തു. ആക്ഷന്‍ ഹീറോ റോളുകളും ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് തെളിയിച്ച ജോണ്‍ എബ്രഹാം ഷാരൂഖ് ഖാന്‍ ചിത്രമായ പത്താനിലെ വില്ലനായും പ്രേക്ഷകരെ ഞെട്ടിച്ചു.
പത്താന്‍ സിനിമയില്‍ ഒന്നിച്ചഭിനയിച്ച ഷാരൂഖ് ഖാനെ കുറിച്ച് സംസാരിക്കുകയാണ് ജോണ്‍ എബ്രഹാം. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖാനൊപ്പമുള്ള ഒരു ഫോട്ടോ കണ്ടപ്പോള്‍ അതിന് പിന്നിലെ കഥ പറയുകയായിരുന്നു ജോണ്‍ എബ്രഹാം. ഷാരൂഖ് ഖാന്‍ ജോണിനെ ചുംബിക്കുന്ന ഫോട്ടോയായിരുന്നു അത്.
തന്റെ ജീവിതത്തില്‍ ലഭിച്ച മികച്ച ചുംബനമാണ് അതെന്ന് ജോണ്‍ എബ്രഹാം പറയുന്നു. താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സഹനടന്മാരില്‍ ഒരാളാണ് ഷാരൂഖ് ഖാനെന്നും ജോണ്‍ പറഞ്ഞു.
‘പത്താന്റെ വിജയാഘോഷ വേളയില്‍ വച്ചെടുത്ത ഫോട്ടോയാണിത്. എന്റെ ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും മികച്ച ചുംബനം, അത് ഷാരൂഖ് ഖാനില്‍ നിന്നാണ്. പത്താന്റെ വിജയാഘോഷത്തിലായിരുന്നു ഈ ഫോട്ടോ എടുത്തതും ആ ചുംബനം എനിക്ക് ലഭിച്ചതും.
ഒരുപക്ഷേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സഹനടന്മാരില്‍ ഒരാളാണ് അദ്ദേഹം. വളരെ സുന്ദരനും ദയാലുവുമായ മനുഷ്യനാണ് ഷാരൂഖ് ഖാന്‍. സ്‌നേഹം എന്താണെന്ന് ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന് എന്റെ മാനേജര്‍ ഒരിക്കല്‍ പറയുകയുണ്ടായി,’ ജോണ്‍ എബ്രഹാം പറയുന്നു.
പത്താന്‍
ഷാരൂഖ് ഖാന്‍, ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജിം എന്ന വില്ലന്‍ കഥാപാത്രമായാണ് ജോണ്‍ എബ്രഹാം എത്തിയത്. ആയിരരം കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടാന്‍ പത്താന് കഴിഞ്ഞിരുന്നു.
Content Highlight: John Abraham Says Shah Rukh Khan’s Kiss Was the best kiss He have got in His life