ജോ വെബ്ബ്, മനോഹരമായ കൊളാഷുകള്‍ നിര്‍മ്മിക്കുന്ന ബ്രിട്ടിഷ് കലാകാരന്‍. ഒരു കലാകാരന്റെ മനസ്സില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ടത് അയാളുടെ ആശയങ്ങളും അയാളുടെ സാമഗ്രികളുമാണെന്ന് വിശ്വസിക്കുന്നയാളാണ് ജോ.പഴയ കാല മാഗസിനുകളും മറ്റ് പ്രിന്റഡ് വസ്തുക്കളുമാണ് ഇദ്ദേഹത്തിന്റെ കലാ സാമഗ്രികള്‍.
വ്യക്തമായ കാഴ്ച്ചപ്പാടുകളും ആശയങ്ങളും ഉള്ളതാണ് ജോയുടെ കൊളാഷുകള്‍. സാമൂഹികവും, രാഷ്ട്രീയവും വംശീയവുമായ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നവിധത്തിലുള്ളതാണ് ജോയുടെ പ്രധാനപ്പെട്ട കൊളാഷുകള്‍. അതാകട്ടെ ദൃശ്യപരമായും ആലങ്കാരികതകൊണ്ടും അതുപോലെ ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള കോര്‍ത്തിണക്കലുകള്‍കൊണ്ട് പോപ് കള്‍ച്ചറിനെ അനുസ്മരിക്കുന്നതാണ്.
വെബ്ബിനെ സംബന്ധിച്ചിടത്തോളം സമയവും സ്ഥലവും കാലാഹരണപ്പെട്ടതാണ്. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ചെറുതാണെങ്കിലും ശക്തമായ വാക്കുകളെ ഉള്‍ക്കൊള്ളുന്നവയാണവ.
ഗ്രാഫിക് കലാകാരനായി ജോലി ചെയ്യുന്ന സമയത്താണ് ജോ കോളാഷുകളുണ്ടാക്കാന്‍ തുടങ്ങുന്നത്. ചിത്രങ്ങളും കത്രികയും മാത്രം ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന കോളാഷിന്റെ ആ പരിമിതികളെ തന്നെയാണ് ജൊ ഇഷ്ടപ്പെടുന്നത്. ജോയുടെ കൊളാഷുകളിലേക്ക്,