ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡ് മറികടന്ന് ഇംഗ്ലീഷ് താരം ജോ റൂട്ട്. ടെസറ്റ് മത്സരങ്ങളില്‍ നിന്നും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ സച്ചിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് റൂട്ട്.
1,578 റണ്‍സാണ് 2021ല്‍ റൂട്ട് അടിച്ചുകൂട്ടിയത്. 2010ല്‍ സച്ചിന്‍ നേടിയ 1,562 റണ്‍സ് എന്ന റെക്കോഡാണ് റൂട്ട് തിരുത്തിയെഴുതിയത്. 2021ല്‍ ഇനിയും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ പട്ടികയില്‍ നില മെച്ചപ്പെടുത്താനാണ് റൂട്ടിന്റെ ശ്രമം.
14 മത്സരങ്ങളില്‍ നിന്നും 65.96 ശരാശരിയിലാണ് റൂട്ട് 1,578 റണ്‍സുകളടിച്ച് കൂട്ടിയത്. 6 സെഞ്ച്വറികളും 2 അര്‍ധസെഞ്ച്വറികളും ഉള്‍പ്പടെയാണ് റൂട്ട് ഈ സ്‌കോര്‍ സ്വന്തമാക്കിയത്. 2010ല്‍ 7 സെഞ്ച്വറിയും 5 ഫിഫ്റ്റിയുമടക്കമാണ് സച്ചിന്‍ 1,562 റണ്‍സ് നേടിയത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ പാക് താരം മുഹമ്മദ് യൂസഫാണ് ഒന്നാം സ്ഥാനത്ത്. 2006ല്‍ 1788 റണ്‍സുകളായിരുന്നു യൂസഫ് സ്വന്തമാക്കിയത്.
1710 റണ്‍സുമായി വിന്‍ഡീസ് ഇതിഹാസം വിവിയല്‍ റിച്ചാര്‍ഡ്‌സാണ് പട്ടികയിലെ രണ്ടാമന്‍. 1976ലായിരുന്നു റിച്ചാര്‍ഡ്‌സിന്റെ നേട്ടം.
ഗ്രെയം സ്മിത്ത് (1,656 റണ്‍സ്) മൈക്കിള്‍ ക്ലാര്‍ക്ക് (1,595 റണ്‍സ്) എന്നിവരാണ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍.
റൂട്ടിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (1,562 റണ്‍സ്), സുനില്‍ ഗവാസ്‌കര്‍ (1,549 റണ്‍സ്) റിക്കി പോണ്ടിംഗ് (1,544റണ്‍സ്) എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
നിലവില്‍ ഓസീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആഷസ് നടന്നു കൊണ്ടിരിക്കെ, റൂട്ടിന്റെ പ്രകടനവും ഫോമും കണക്കിലെടുത്താല്‍, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്ണുകള്‍ സ്വന്തമാക്കുന്ന ബാറ്ററാവാനും റൂട്ടിന് സാധ്യത കല്‍പിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Joe Root surpasses Sachin Tendulkar in Test cricket