| Sunday, 19th December 2021, 7:48 pm

ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഫാസ്റ്റ് ബൗളറെ സ്പിന്നറാക്കിയ റൂട്ടിന്റെ തന്ത്രം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസിന്റെ രണ്ടാം ടെസ്റ്റില്‍ പുത്തന്‍ തന്ത്രങ്ങള്‍ പയറ്റുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇംഗ്ലീഷ് പേസര്‍ ഒല്ലി റോബിന്‍സണെ സ്പിന്നറാക്കിയാണ് റൂട്ട് പുതിയ തന്ത്രം മെനഞ്ഞത്.

കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരിലാണ് ഇംഗ്ലണ്ട് നായകന്‍ പുതിയ തന്ത്രം പയറ്റാന്‍ നിര്‍ബന്ധിതനാക്കിയത്. ഫാസ്റ്റ് ബൗളേഴ്‌സ് കാരണമുള്ള സമയനഷ്ടം നികത്താനാണ് റൂട്ട് പുതിയ വഴി തേടിയത്.

ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന് എട്ട് പോയിന്റ് നഷ്ടപ്പെട്ടിരുന്നു.

അഞ്ച് പേസര്‍മാരായിരുന്നു ഇംഗ്ലീഷ് നിരയില്‍ ഉണ്ടായിരുന്നത്. സ്പിന്‍ പരീക്ഷണവുമായി റൂട്ട് തന്നെ പന്തെറിഞ്ഞതിന് പിന്നാലെയാണ് ഒല്ലി റോബിന്‍സണെയും റൂട്ട് സ്പിന്നറാക്കിയത്.

ഫാസ്റ്റ് ബൗളറായിട്ട് കൂടിയും മോശമല്ലാത്ത രീതിയിലാണ് റോബിന്‍സണ്‍ പന്തെറിഞ്ഞത്. 15 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റുകളാണഅ താരം നേടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Joe Root makes Ollie Robinson to bowl spin

We use cookies to give you the best possible experience. Learn more