ടെസ്റ്റ് ചരിത്രത്തിലെ തകര്‍പ്പന്‍ റെക്കോഡിലേക്ക് ഇംഗ്ലണ്ടിന്റെ ക്ലാസിക് മാന്‍
Sports News
ടെസ്റ്റ് ചരിത്രത്തിലെ തകര്‍പ്പന്‍ റെക്കോഡിലേക്ക് ഇംഗ്ലണ്ടിന്റെ ക്ലാസിക് മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st July 2024, 6:03 pm

ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ട്രെന്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഇരു ടീമുകളും ലെഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോള്‍ 76 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റിങ്ങില്‍ ഓപ്പണര്‍ സാക്ക് ക്രോളിയെ മൂന്ന് റണ്‍സിന് ഒരു റണ്‍ഔട്ടിലൂടെയാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനമാണ് ഹാരി ബ്രൂക്കും ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും നടത്തിയത്. ഹാരി 132 പന്തില്‍ 13 ഫോര്‍ അടക്കം 109 റണ്‍സ് നേടിയാണ് സെഞ്ച്വറി നേടാന്‍ സാധിച്ചത്. ഹാരി ബ്രൂക്കിന് ജയ്ഡന്‍ സീല്‍സാണ് പുറത്താക്കിയത്.

ബെന്‍ 92 പന്തില്‍ ഒല്ലി പോപ്പ് 67 പന്തില്‍ 6 ഫോര്‍ അടക്കം 51 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. അല്‍സാരി ജോസഫ് ആണ് വിക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ 8 റണ്‍സിന് സീല്‍സ് പറഞ്ഞയച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത് 6 റണ്‍സിനും പുറത്തായി.

നിലവില്‍ ക്രീസില്‍ തുടരുന്നത് ജോ റൂട്ടാണ്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് പുറത്തെടുക്കുന്ന റൂട്ട് 137 പന്തില്‍ 5 ഫോര്‍ അടക്കം 81 റണ്‍സ് ആണ് നിലവില്‍ നേടിയത്.

എന്നാല്‍ റണ്‍ വേട്ടയില്‍ ജോ റൂട്ട് ഒരു ഇടിവെട്ട് റെക്കോര്‍ഡ് ആണ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ റൂട്ട്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ലെജന്‍സിന്റെ പട്ടികയില്‍ എട്ടാമത് എത്തിയിരിക്കുകയാണ്. ഈ പട്ടികയില്‍ എട്ടാമനായ ശിവന്‍നരെയ്ന്‍ ചന്തര്‍പോളിനെ മറികടന്നാണ് റൂട്ട് എട്ടാമനായി ചേക്കേറിയത്.

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, റണ്‍സ്, മത്സരം

 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 15921 – 200

റിക്കി പോണ്ടിങ് – 13378 – 168

ജാക്‌സ് കാല്ലിസ് – 13289 – 166

രാഹുല്‍ ദ്രാവിഡ് – 13288 – 164

അലസ്റ്റയര്‍ കുക്ക് – 12472 – 161

കുമാര്‍ സംഗക്കാര – 12400 – 134

ബ്രയാന്‍ ലാറ – 11953 – 131

ജോ റൂട്ട് – 11899+ – 142

 

Content Highlight: Joe Root In Record Achievement In Test Cricket