രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് അവസനിച്ചിരിക്കുകയാണ്. 425 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 416 റണ്‍സിന്റെ ടോട്ടല്‍ സ്വന്തമാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 457 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. 385 റണ്‍സ് നേടിയാല്‍ വിന്‍ഡീസിന് രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കാം.
ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനമാണ് ഹാരി ബ്രൂക്കും ജോ റൂട്ടും കാഴ്ചവെച്ചത്. ഹാരി 132 പന്തില്‍ 13 ഫോര്‍ അടക്കം 109 റണ്‍സ് നേടിയാണ് സെഞ്ച്വറി നേടിയത്. ജോ റൂട്ട് 178 പന്തില്‍ നിന്ന് 10 ഫോര്‍ അടക്കം 122 റണ്‍സ് ആണ് നേടിയത്. ഇതോടെ തന്റെ 32ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്താനാണ് റൂട്ടിന് സാധിച്ചത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തം താരമാകാനാണ് റൂട്ടിന് സാധിച്ചത്. ഈ ലിസ്റ്റില്‍ കെയ്ന്‍ വില്ല്യംസണും സ്റ്റീവ് സ്മിത്തും 32 സെഞ്ച്വറിയാണ് നേടിയിട്ടുള്ളത്.
ടെസ്റ്റില്‍ ആക്റ്റീവ് താരങ്ങളില്‍ ഏറ്റവും അതികം സെഞ്ച്വറി നേടുന്ന താരം, ഇന്നിങ്‌സ്, സെഞ്ച്വറി
കെയ്ന്‍ വില്ല്യംസണ്‍ – 176 – 32
സ്റ്റീവ് സ്മിത് – 195 – 32
ജോ റൂട്ട് – 260 – 32*
വിരാട് കോഹ്‌ലി – 191 – 29
Root equals Williamson and Smith 👏 #ENGvWI pic.twitter.com/kqg7TLcmOZ
— ESPNcricinfo (@ESPNcricinfo) July 21, 2024
ബെന്‍ ഡക്കറ്റ് 92 പന്തില്‍ 11 ഫോര്‍ അടക്കം 76 റണ്‍സും ഒല്ലി പോപ്പ് 67 പന്തില്‍ 6 ഫോര്‍ അടക്കം 51 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. അല്‍സാരി ജോസഫ് ആണ് വിക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ 8 റണ്‍സിന് സീല്‍സ് പറഞ്ഞയച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത് 6 റണ്‍സിനും പുറത്തായി. മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
വെസ്റ്റ് ഇന്‍ഡീസിന്റെ ജെയ്ഡന്‍ സില്‍സ് നാലു വിക്കറ്റ് നേടിയപ്പോള്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും ഷമര്‍ ജോസഫ് ജയ്‌സന്‍ ഹോള്‍ഡര്‍ കെവിന്‍ സിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് നേടിയത്.
Content Highlight: Joe Root In Record Achievement In Test Cricket