ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ 190 റണ്‍സിന്റെ ലീഡിലായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 75 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി ബാറ്റിങ് തുടരുകയാണ്. നിലവില്‍ കളി തുടരുമ്പോള്‍ ഇന്ത്യ ഉയര്‍ത്തിയ 436 റണ്‍സിനു മുകളില്‍ 116 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് കണ്ടെത്തിയത്.
ഒല്ലി പോപ്പിന്റെ സെഞ്ച്വറി മികവില്‍ ആണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. നിലവില്‍ കളി തുടരുമ്പോള്‍ 208 പന്ത് നേരിട്ട് 17 ബൗണ്ടറിയടക്കം 148 റണ്‍സാണ് താരം നേടിയത്. 70.26 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ആണ് താരം ബാറ്റ് വീശി ക്രീസില്‍ തുടരുന്നത്.
ഓപ്പണിങ് ഇറങ്ങി 31 റണ്‍സ് നേടിയ സാക്ക് ക്രോളിയെ ആര്‍. അശ്വിന്‍ പുറത്താക്കിയതോടെയാണ് ആദ്യ വിക്കറ്റ് ഇന്ത്യ നേടുന്നത്. പിന്നീട് 47 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിനെയും രണ്ടു റണ്‍സ് നേടിയ ജോ റൂട്ടിനെയും പേസ് ബൗളര്‍ ജസ്പ്രീത് ബുംറ പുറത്താക്കിയതോടെ പോപ് പിടിച്ചു നില്‍ക്കുകയായിരുന്നു.
ആറു പന്തില്‍ 2 റണ്‍സ് ആണ് റൂട്ട് നേടിയത് എങ്കിലും മറ്റൊരു ഐതിഹാസിക നേട്ടമാണ് ഇപ്പോള്‍ റൂട്ടിനെ തേടി എത്തിയിരിക്കുന്നത്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരം എന്ന ബഹുമതിയാണ് റൂട്ടിന് വന്നുചേര്‍ന്നത്. ഇതിനുമുമ്പ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ് ആണ് ഈ നേട്ടം കൈവശപ്പെടുത്തിയത്.
ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരം, റണ്‍സ്, ആവറേജ് എന്ന ക്രമത്തില്‍
ജോ റൂട്ട് – 2557 – 60.88
റിക്കി പോണ്ടിങ് – 2555 – 54.36
അലസ്റ്റര്‍ കുക്ക് – 47.66
മദ്യനിരയില്‍ ഇറങ്ങി 10 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയെ ജഡേജ പറഞ്ഞയച്ചതോടെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് 6 റണ്‍സിന് അശ്വിനും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് പുറത്താക്കി അക്‌സര്‍ പട്ടേലും അക്കൗണ്ട് തുടങ്ങി.
Content Highlight: Joe Root In Historic Achievement