വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 241 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍. 425 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.
ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 416 റണ്‍സിന്റെ ടോട്ടല്‍ സ്വന്തമാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 457 റണ്‍സിന് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. 385 റണ്‍സ് നേടിയാല്‍ വിന്‍ഡീസിന് രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കാമായിരുന്നിട്ടും 147 റണ്‍സിന് ടീം ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയ്ബ് ബഷീറിന്റെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്. 11.1 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം അഞ്ച് വിക്കറ്റാണ് താരം നേടിയത്. 3.67 എന്ന തകര്‍പ്പന്‍ എക്കണോമിയില്‍ പന്തെറിഞ്ഞ ബഷീര്‍ 41 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനമാണ് ഹാരി ബ്രൂക്കും ജോ റൂട്ടും കാഴ്ചവെച്ചത്. ഹാരി 132 പന്തില്‍ 13 ഫോര്‍ അടക്കം 109 റണ്‍സ് നേടിയാണ് സെഞ്ച്വറി നേടിയത്. ജോ റൂട്ട് 178 പന്തില്‍ നിന്ന് 10 ഫോര്‍ അടക്കം 122 റണ്‍സ് ആണ് നേടിയത്. ഇതോടെ തന്റെ 32ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്.
💯 Joe Root 100
💯 Harry Brook 100
🖐️ Shoaib Bashir fiferWatch all of the highlights as Shoaib Bashir bowls England to victory on Day 4! 📺👇
— England Cricket (@englandcricket) July 21, 2024
മാത്രമല്ല രണ്ടാം ഇന്നിങ്‌സിലെ മിന്നും പ്രകടനത്തിന് താരത്തെ തേടി ഒരു തകര്‍പ്പന്‍ റേെക്കാഡും വന്നെത്തിയിരിക്കുകയാണ്. ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്.
ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടുന്ന താരം, രാജ്യം, എണ്ണം
ജോ റൂട്ട് – ഇംഗ്ലണ്ട് – 41*
അലസ്‌റ്റെയര്‍ കുക്ക് – ഇംഗ്ലണ്ട് – 37
ജാക്‌സ് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 37
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 37
അല്ലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – 35
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – ഇന്ത്യ – 35
വിന്‍ഡീസിനെതിരെുള്ള രണ്ടാം ടെസ്റ്റില്‍ മികച്ച താരമായി തെരഞ്ഞടുത്തത് ഒല്ലി പോപ്പിനെയാണ് ആദ്യ ഇന്നിങ്‌സില്‍ 121 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 51 റണ്‍സുമാണ് താരം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ്. 47 റണ്‍സാണ് താരം നേടിയത്. ജെയ്‌സണ്‍ ഹോള്‍ഡര്‍ 37 റണ്‍സും നേടി.
Content Highlight: Joe Root In Great Record Achievement In Test Cricket