പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം മുള്‍ത്താനില്‍ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ 149 ഓവറില്‍ 556 റണ്‍സ് നേടി പാകിസ്ഥാന്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.
നിലവില്‍ ഒന്നാം ഇന്നിങ്‌സിന്റെ നാലാം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 657 റണ്‍സ് നേടി അമ്പരപ്പിച്ചിരിക്കുകയാണ്.
ഓപ്പണിങ്ങിന് ഇറങ്ങിയ ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പാകിസ്ഥാന്‍ ബൗളിങ് തുടങ്ങിയത്. എന്നാല്‍ സാക്ക് ക്രോളി 85 പന്തില്‍ 13 ഫോര്‍ അടക്കം 78 റണ്‍സ് നേടിയാണ് പുറത്തായത്. ശേഷം കളത്തിലിറങ്ങിയ ജോ റൂട്ട് ഏവരെയും അമ്പരപ്പിക്കുന്ന ക്ലാസിക്ക് പ്രകടനമാണ് പുറത്തെടുത്തത്. നിലവില്‍ ബാറ്റിങ് തുടരുന്ന റൂട്ട് 127 ഓവര്‍ പിന്നിടുമ്പോള്‍ 360 പന്തില്‍ നിന്ന് 256 റണ്‍സാണ് നേടിയത്.
Root passes 250 🏏
Brook passes 200 🏏
Partnership passes 400 🤝
Some session 😮💨Match Centre: https://t.co/M5mJLlHALN
🇵🇰 #PAKvENG 🏴 | #EnglandCricket pic.twitter.com/vcWAT7a7ta
— England Cricket (@englandcricket) October 10, 2024
Brought up with a reverse scoop, obviously 😅
Running out of superlatives here…
Match Centre: https://t.co/M5mJLlHALN
🇵🇰 #PAKvENG 🏴 | #EnglandCricket pic.twitter.com/YoeTcugonL
— England Cricket (@englandcricket) October 10, 2024
ടെസ്റ്റില്‍ റൂട്ടിന്റെ ഐതിഹാസികമായ പ്രകടനത്തിന് മുമ്പില്‍ പാകിസ്ഥാന്‍ തളരുകയാണ്. 17 ഫോറുകള്‍ അടക്കമാണ് താരം റണ്‍സ് മുന്നോട്ട് കൊണ്ട് പോകുന്നത്. താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആറാം ടെസ്റ്റ് ഡെബിള്‍ സെഞ്ച്വറിയാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഒരു ഇടിവെട്ട് നേട്ടം കൊയ്യാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന് വേണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏക താരമാകാനാണ് റൂട്ടിന് സാധിച്ചത്.
Highest Test score ✅
1st Test double hundred ✅
Incredible, Brooky! 👏Match Centre: https://t.co/M5mJLlHALN
🇵🇰 #PAKvENG 🏴 | #EnglandCricket pic.twitter.com/P9jC3fOi82
— England Cricket (@englandcricket) October 10, 2024
റൂട്ടിന് കൂട്ട് നിന്ന ഹാരി ബ്രൂക്കും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ 250 പന്തില്‍ നിന്ന് 19 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 208 റണ്‍സ് നേടി ഡബിള്‍ സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്.
പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി ഒരു മെയ്ഡന്‍ ഓവറുകള്‍ അടക്കം ഒരു വിക്കറ്റാണ് നിലവില്‍ നേടിയിരിക്കുന്നത്. നസീം ഷാ, ആമില്‍ ജമാല്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മൂന്ന് പേരും 100 റണ്‍സിന് പുറമെ വിട്ടുകൊടുത്തപ്പോള്‍ നിലവില്‍ വിക്കറ്റ് നേടാന്‍ സാധിക്കാത്ത അബ്രാര്‍ അഹമ്മദും 100 റണ്‍സിന് മുകളില്‍ വഴങ്ങി.
Content Highlight: Joe Root In Great Record Achievement In In International Cricket