| Tuesday, 5th July 2022, 11:59 pm

ഇത് അയാളുടെ കാലം; നാല് ഇതിഹാസ താരങ്ങളുടെ കൂടെ ഇടം നേടി ജോ റൂട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച വിജയം സ്വന്തമാക്കിയികരുന്നു. അവസാന ഇന്നിങ്‌സില്‍ 378 റണ്‍ ചെയിസ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് അവസാന ദിവസത്തെ ആദ്യ സെഷനില്‍ തന്നെ വിജയിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 245 റണ്ണാണ് നേടിയത്. റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 416 റണ്‍ നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 284 റണ്‍സെടുത്ത് ഓള്‍ ഔട്ടായിരുന്നു.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 245 റണ്‍ മാത്രം സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 378 റണ്ണാണ് ചെയ്‌സ് ചെയ്യാന്‍ നല്‍കിയത്. അവസാന ദിവസം ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ട് ഇന്ത്യ മുന്നോട്ടുവെച്ച ടാര്‍ഗറ്റ് നേടിയെടുക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി മുന്‍ നായകന്‍ ജോ റൂട്ട് 142 റണ്‍സും ബെയര്‍സ്‌റ്റോ 114 റണ്‍സും നേടിയിരുന്നു. മികച്ച ഫോമില്‍ ബാറ്റ്‌വീശുന്ന ഇരുവര്‍ക്കെതിരെയും ഇന്ത്യന്‍ ബൗളര്‍മാര്‍ വിറക്കുകയായിരുന്നു.

ജോ റൂട്ട് തന്റെ 28ാം സെഞ്ച്വറിയാണ് നേടിയത്. ഇന്നത്തെ സെഞ്ച്വറിയോടെ എട്ട് സെഞ്ച്വറിയാണ് താരം ഇന്ത്യക്കെതിരെ താരം നേടിയത്. ഇതോടെ ഇന്ത്യക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് റൂട്ട്.

നാല് ഇതിഹാസ താരങ്ങളുടെ കൂടെയാണ് റൂട്ട് ഈ നേട്ടം പങ്കിടുന്നത്. ഓസ്‌ട്രേലിയയുടെ ഗാരി സോബേഴ്‌സ്, സ്റ്റീവ് സമിത്, റിക്കി പോണ്ടിങ് എന്നിവരും വെസ്റ്റ് ഇന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്‌സുമാണ് റൂട്ടിന്റെ കൂടെ ഈ റെക്കോഡ് പങ്കിടുന്നത്.

സ്റ്റീവ് 28 ഇന്നിങ്‌സില്‍ നിന്നും എട്ട് സെഞ്ച്വറി നേടിയപ്പോള്‍ സോബേഴ്‌സ് 30 ഇന്നിങ്‌സില്‍ നിന്നും റിച്ചാര്‍ഡ്‌സ് 41 ഇന്നിങ്‌സില്‍ നിന്നുമാണ് എട്ടെണ്ണം നേടിയത്.

റിക്കി പോണ്ടിങ് 51 ഇന്നിങ്‌സില്‍ നിന്നാണ് എട്ട് സെഞ്ച്വറി നേടിയത്. ജോ റൂട്ട് തന്റെ 45ാം ഇന്നിങ്‌സിലാണ് എട്ടാം സെഞ്ച്വറി തികച്ചത്.

കഴിഞ്ഞ കുറച്ചുനാളുകളായി കരിയറിന്റെ പീക്ക് ടൈമിലാണ് താരം മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ 1700 റണ്ണാണ് താരം അടിച്ചുകൂട്ടിയത്.

ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍ എന്ന നാഴികകല്ല് താരം മറികടന്നിരുന്നു. അലൈസ്റ്റര്‍ കുക്കിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് ബാറ്ററാണ് ഈ താരം.

Content Highlights: Joe Root hit most centuries against India

We use cookies to give you the best possible experience. Learn more