ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 302-7 എന്ന നിലയിലാണ്.
ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ജോ റൂട്ട് തകര്‍പ്പന്‍ സെഞ്ചറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 226 പന്തില്‍ പുറത്താവാതെ 106 റണ്‍സാണ് റൂട്ട് നേടിയത്. ഒമ്പത് ഫോറുകളാണ് റൂട്ടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ മിന്നും പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഇംഗ്ലണ്ട് താരത്തെ തേടിയെത്തിയത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 19000 റണ്‍സ് എന്ന പുതിയ നാഴികകല്ലിലേക്കാണ് റൂട്ട് നടന്നുകയറിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 19000 റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന റെക്കോഡ് നേട്ടമാണ് റൂട്ട് സ്വന്തം പേരില്‍ കുറിച്ചത്.
ടെസ്റ്റിൽ 11493 റൺസും ഏകദിനത്തിൽ 6522 റൺസും ടി-20യിൽ 893 റൺസുമാണ് റൂട്ടിന്റെ അക്കൗണ്ടിലുള്ളത്.
മറ്റൊരു തകര്‍പ്പന്‍ നേട്ടവും റൂട്ട് സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 19000 റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. 444 ഇന്നിങ്‌സില്‍ നിന്നുമാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 19000 റണ്‍സ് നേടിയ താരങ്ങള്‍
(താരം, ടീം, ഇന്നിങ്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി-ഇന്ത്യ-399
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-ഇന്ത്യ- 432
ബ്രയാന്‍ ലാറ-വെസ്റ്റ് ഇന്‍ഡീസ്-433
ജോ റൂട്ട്-ഇംഗ്ലണ്ട്-444
ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ സാക്ക് ക്രാലി 42 പന്തില്‍ 42 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും ഒരു സിക്‌സുമാണ് സാക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബെന്‍ ഫോക്‌സ് 126 പന്തില്‍ 47 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളും ഒരു സിക്‌സുമാണ് ഫോക്‌സിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Content Highlight: Joe Root create a new record in cricket