ഒറ്റ ഏറിൽ പിറന്നത് ചരിത്രനേട്ടം; ബൗളിങ്ങിലും റൂട്ട് മാജിക്
Cricket
ഒറ്റ ഏറിൽ പിറന്നത് ചരിത്രനേട്ടം; ബൗളിങ്ങിലും റൂട്ട് മാജിക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd February 2024, 1:11 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം വിശാഖ പട്ടണത്ത് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിനിടെ ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. മത്സരത്തില്‍ ഇന്ത്യക്കെതിരെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് ബൗളിങ്ങിന് ഓപ്പണിങ് നല്‍കിയത്. ആന്‍ഡേഴ്‌സണിന് ശേഷം ജോ റൂട്ട് ആയിരുന്നു ബൗള്‍ ചെയ്തത്.

ഇതിന് പിന്നാലെയാണ് ജോ റൂട്ട് ചരിത്രനേട്ടം സ്വന്തം പേരിലാക്കി മാറ്റിയത്. ഇംഗ്ലണ്ടിനായി ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ബൗള്‍ ചെയ്യുന്ന രണ്ടാമത്തെ സ്പിന്നര്‍ എന്ന ചരിത്രനേട്ടമാണ് റൂട്ട് സ്വന്തം പേരിലാക്കിമാറ്റിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ജാക്ക് ലീച്ച് ആയിരുന്നു. 2022ല്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തിലായിരുന്നു ലീക്ക് ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ ജോ റൂട്ട് രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 138 ഇന്നിങ്‌സുകളില്‍ നിന്നും 65 വിക്കറ്റുകളാണ് റൂട്ടിന്റെ പേരിലുള്ളത്. ബാറ്റിങ്ങില്‍ 11447 റണ്‍സ് നേടി മികച്ച പ്രകടനം നടത്തുമ്പോഴും ബൗളിങ്ങിലും തന്റേതായ സംഭാവനകള്‍ റൂട്ട് നല്‍കുന്നത് ഏറെ ശ്രദ്ധേയമാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെയ്യുന്ന ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 17.3 ഓവറില്‍ ടീം സ്‌കോര്‍ 40 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ആണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. 41 പന്തില്‍ 14 റണ്‍സ് നേടി കൊണ്ട് ഷോയിബ് ബഷീറിന്റെ പന്തില്‍ ഒല്ലി പോപ്പ്‌സിന് ക്യാച്ച് നല്‍കിയിരുന്നു രോഹിത് പുറത്തായത്.

ടീം സ്‌കോര്‍ 89 നില്‍കുമ്പോള്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി.  46 പന്തില്‍ 34 റണ്‍സ് നേടിയായിരുന്നു ഗില്‍ പുറത്തായത്. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. ഇന്ത്യന്‍ ബാറ്റിങ്ങില്‍ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി.

നിലവില്‍ 42 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

Content Highlight: Joe Root create a new history.