പി.എസ്.ജിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി ഡീഗോ മറഡോണയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മറികടന്ന് ഒന്നാമനായിരിക്കുന്നെന്ന് ചെല്‍സിയുടെ ഇതിഹാസം ജോ കോള്‍.
ഖത്തറില്‍ ലോക ചാമ്പ്യന്‍ പട്ടം നേടിയതോടെ ഡീഗോയെക്കാളും റോണോയെക്കാളും ആരാണ് മികച്ചതെന്ന ചോദ്യത്തിന് വിരാമമിട്ടെന്നും കോള്‍ പറഞ്ഞു. ബി.ടി സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു ചര്‍ച്ചയുണ്ടായിരുന്നു. ആരാണ് ഏറ്റവും മികച്ചത് എന്ന്. എന്നാല്‍ ആ ചോദ്യങ്ങളെല്ലാം അസ്ഥാനത്താക്കി കൊണ്ട് മെസി റൊക്കോഡിട്ടിരിക്കുകയാണ്.
ലോകകപ്പ് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മെസിയെ കുറച്ച് സ്ട്രഗിള്‍ ചെയ്യുന്നതായി കണ്ടു. എന്നാല്‍ പിന്നീട് അതെല്ലാം മാറിമറിയുന്ന കാഴ്ചയാണ് കണ്ടത്.
ഞാന്‍ മെസിയെ പോലൊരു താരത്തെ മുമ്പെങ്ങും കണ്ടിട്ടില്ല. ഞാന്‍ കരുതുന്നത് മെസിയാണ് എക്കാലത്തെയും മികച്ച താരമെന്നാണ്. പെലെയെ മാത്രമാണ് മറികടക്കാന്‍ സാധിക്കാതിരുന്നത്.
ഖത്തറില്‍ ലോക ചാമ്പ്യന്‍ പട്ടം നേടിയതോടെ ഡീഗോ മറഡോണയെക്കാളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാളും മികച്ചത് താനാണെന്ന് മെസി തെളിയിച്ച് കഴിഞ്ഞു,’ ജോ കോള്‍ പറഞ്ഞു.
ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്.
183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.
എന്നാല്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍.
25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.
Content Highlights: Joe Cole states Lionel Messi is better than Diego Maradona and Cristiano Ronaldo