വാഷിങ്ടണ്‍: നാക്കുപിഴയുടെ പേരില്‍ വീണ്ടും സോഷ്യല്‍മീഡിയ ട്രോളുകളേറ്റുവാങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 50 സ്‌റ്റേറ്റുകള്‍ മാത്രമാണ് യു.എസില്‍ ഉള്ളതെന്നിരിക്കെ താന്‍ ’54 സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു’ എന്ന തരത്തിലുള്ള 79കാരനായ ബൈഡന്റെ പ്രസ്താവനയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
2018ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ ‘ഒബാമ കെയര്‍’ ആരോഗ്യപദ്ധതി എടുത്തുകളയാന്‍ പദ്ധതിയിട്ടതിനെയും അതിനെതിരെ, ഒബാമ കെയറിനെ പ്രതിരോധിച്ചുകൊണ്ട് ഡെമോക്രാറ്റുകള്‍ പ്രചരണം നടത്തിയതിനെയും കുറിച്ചാണ് ബൈഡന്‍ സംസാരിച്ചത്.
”തീര്‍ച്ചയായും, അവര്‍ 499ാമത്തെ തവണയും ശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ഈ കെയര്‍ ആക്ട് ഇപ്പോഴും അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.
Sleepy Joe Biden claims there are 54 States in the United States of America as concerns continue to mount about his cognitive abilities.
There are 50 states in the USA 🇺🇸🇺🇸#JoeBiden #50States #ElonMusk #DonaldTrump #Trump #TRUTHSocial #USA #FreeSpeech #Biden #BidenHarris pic.twitter.com/Sq6xj9WQBY
— @realDonaldTrump – MONDAY (@altnavigation) October 29, 2022
അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, അതൊരിക്കലും ഒരു തമാശയായിരിക്കില്ല, എല്ലാവരെ സംബന്ധിച്ചും.