| Monday, 30th November 2020, 11:52 pm

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കാലിന് പരിക്കേറ്റു. ഞായറാഴ്ച തന്റെ വളര്‍ത്തുപട്ടിയുമായി കളിക്കുന്നതിനിടെയായിരുന്നു ബൈഡന് പരിക്കേറ്റത്.

പരിശോധനയില്‍ കാലിന് ചെറിയ പൊട്ടലുണ്ടായതായാണ് കണ്ടെത്തിയത്. എന്നാല്‍ ഗുരുതരമല്ല. കാലിന് പ്രൊട്ടക്ടീവ് ബുട്ടുകള്‍ ധരിച്ച് വേണ്ടിവരും ബൈഡന് ഇനി അഴ്ചകളോളം സഞ്ചരിക്കാനെന്ന് ഡോക്ടരുടെ വിദ്ഗധ സംഘം പറഞ്ഞു.

അതേസമയം ജോ ബൈഡന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ ആശംസ.

2021 ജനുവരിയിലാണ് ജോ ബൈഡന്‍ പ്രസിഡന്റ് ആയി ചുമതലയേല്‍ക്കുന്നത്. നേരത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നു. ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാന്‍ ഡൊണാള്‍ഡ് ട്രംപ് വിസമ്മതിച്ച സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @ജഛഠഡട എന്നതാണ്. സത്യപ്രതിജ്ഞാ സമയത്തും തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാന്‍ ട്രംപ് തയ്യാറായില്ലെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബൈഡന് കൈമാറുമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്.

ബൈഡന്‍ ചുമതലയേല്‍ക്കുന്ന 2021 ജനുവരി 20 മുതല്‍ വൈറ്റ് ഹൗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുതിയ പ്രസിഡന്റിന് കൈമാറാനുള്ള തയ്യാറെടുപ്പുകള്‍ ട്വിറ്റര്‍ നടത്തിവരികയാണ്. 2017ല്‍ പ്രസിഡന്റിന്റെ അധികാര കൈമാറ്റ സമയത്തെ നടപടിക്രമങ്ങള്‍ തന്നെയായിരിക്കും ഇത്തവണയും പിന്തുടരുകയെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Joe Biden injured in leg injury; Was admitted to the hospital

We use cookies to give you the best possible experience. Learn more