| Saturday, 11th January 2014, 2:50 pm

ജോലി ഒഴിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കരിയര്‍ ഗൈഡന്‍സ് കോഓര്‍ഡിനേറ്റര്‍
രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനില്‍  അഞ്ച് കരിയര്‍ ഗൈഡന്‍സ് കോഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 18.  പ്രതിഫലം പ്രതിമാസം 20,000 രൂപ.

അപേക്ഷാഫോറവും വിശദാംശങ്ങളും www.generaleducation.gov.in, www.stichool.gov.in, www.prd.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും.   വിലാസം : സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, ആര്‍.എം.എസ്.എ. സ്‌റ്റേറ്റ് ഓഫീസ്, ട്രാന്‍സ് ടവേഴ്‌സ്, ഏഴാം നില, വഴുതക്കാട്, തിരുവനന്തപുരം  14.
പി.എന്‍.എക്‌സ്.190/14

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍
ഗവണ്‍മെന്റ് എക്‌സാമിനേഷന്‍ ട്രയിനിംഗ് സെന്ററില്‍ ഡാറ്റാ എന്‍ട്രി, ഡി.റ്റി.പി. കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന് പ്രതിമാസം 5,000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍  കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഫോണ്‍ 04712463441.
പി.എന്‍.എക്‌സ്.192/14

പി.എസ്.സി. ഇന്റര്‍വ്യു
ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീെ്രെപമറി ടീച്ചര്‍   ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ജനുവരി 29, 30 തീയതികളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കട്ടപ്പനയിലുള്ള ഇടുക്കി ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യു നടത്തും.

ഈ മാസം 25 നകം അറിയിപ്പു ലഭിക്കാത്തവര്‍ ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.194/14

താല്‍ക്കാലിക നിയമനം
സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂളില്‍ ജില്ലാ കോഡിനേറ്റര്‍, അക്കാദമിക് അസോസിയേറ്റ്, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, ക്ലറിക്കല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്വീപ്പര്‍, കൊമേഴ്‌സ്യല്‍ അക്കൗണ്ടന്റ്, സിസ്റ്റം അനലിസ്റ്റ്, റിസപ്ഷനിസ്റ്റ് എന്നീ ഒഴിവുള്ള തസ്തികകളില്‍ ഓപ്പണ്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്നവരില്‍ നിന്നും ദിവസ വേതന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഡയറക്ടര്‍, കേരള സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര, തിരുവനന്തപുരം  12 വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ  ജനുവരി 16 ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി ലഭിക്കണം.
പി.എന്‍.എക്‌സ്.195/14

Latest Stories

We use cookies to give you the best possible experience. Learn more