| Saturday, 22nd February 2014, 12:02 pm

ജോലി ഒഴിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള വനിതാ കമ്മീഷനില്‍ ഒഴിവുള്ള എല്‍.ഡി. ക്ലാര്‍ക്ക്/അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

വിശദവിവരങ്ങളടങ്ങിയ അപേക്ഷകള്‍ വകുപ്പ് മേധാവിയുടെ സമ്മതപത്രം സഹിതം സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, ടി.സി.12/38-42, ലൂര്‍ദ്ദ് ചര്‍ച്ചിനു സമീപം, പി.എം.ജി. പട്ടം പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ മാര്‍ച്ച് 10 നകം സമര്‍പ്പിക്കണം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള 86 സ്ഥാപനങ്ങളുടെ 2013-14 ഓഡിറ്റിന് സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരുടെ പാനലിലേക്ക് അംഗീകാരമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 22 വൈകിട്ട് നാല് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുകയോ 0471-2322985, 2333428 എന്നീ നമ്പരുകളില്‍ വിളിക്കുകയോ ചെയ്യാം.

സൗദി ആരോഗ്യ മന്ത്രാലയത്തിന്‍ കീഴിലുള്ള ആശുപത്രികളില്‍ നിയമനം

സൗദി ആരോഗ്യ മന്ത്രാലയത്തിന്‍ കീഴിലുളള വിവിധ ആശുപത്രികളില്‍ നിയമനത്തിനായി 37 വിഭാഗങ്ങളില്‍ കണ്‍സള്‍ട്ടന്റ്/ സ്‌പെഷ്യലിസ്റ്റ്/ റസിഡന്റ് ഡോക്ടര്‍മാരെ  തെരഞ്ഞെടുക്കുന്നതിനുളള ഇന്റര്‍വ്യൂ മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ ഡല്‍ഹിയിലും മാര്‍ച്ച് എട്ട്, ഒന്‍പത് തീയതികളില്‍ പാറ്റ്‌നയിലും  11, 12 തീയതികളില്‍ ചെന്നൈയിലും ഒ.ഡി.ഇ.പി.സി. മുഖേന നടത്തും.

വിദ്യാഭ്യാസ യോഗ്യത: വിദേശ ഫെല്ലോഷിപ്പ്/ പി.എച്ച്.ഡി/ ഡി.എം./ എം.സി.എച്ച്/ എം.ഡി./എം.എസ്./ഡി.എന്‍.ബി./ഡിപ്ലോമ/ എം.ബി.ബി.എസ്. സേവന പരിചയം: സ്‌പെഷ്യലൈസേഷന് ശേഷം രണ്ട് വര്‍ഷം. പ്രായപരിധി: കണ്‍സള്‍ട്ടന്റ്/ സ്‌പെഷ്യലിസ്റ്റ്- 52 വയസ്, റസിഡന്റ് ഡോക്ടര്‍ – 45 വയസ്.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുളള ഡോക്ടര്‍മാര്‍ വിശദമായ ബയോഡാറ്റ odepckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുകയോ 0471 2576314/9061182555 എന്നി ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം.

Latest Stories

We use cookies to give you the best possible experience. Learn more