ജോലി ഒഴിവുകള്‍
Daily News
ജോലി ഒഴിവുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th February 2014, 12:52 pm

[share]

[] ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍: ഡെപ്യൂട്ടേഷന്‍

കേരള സര്‍ക്കാര്‍ ധന വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ ഒഴിവില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. ചീഫ് എഞ്ചിനീയര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍ക്കും (പേ ബാന്‍ഡ് 27400 67000 രൂപ) ഗ്രേഡ് പേ യഥാക്രമം 10000  8700 രൂപ)  അതിന് മുകളിലെ റാങ്കില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍/ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍/ കേന്ദ്ര സര്‍ക്കാരിനു കീഴിലുളള ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും മാത്രമായി ഈ തസ്തിക സംവരണം ചെയ്തിട്ടുളളതാണ്.

അപേക്ഷകര്‍ എഞ്ചിനീയറിങ് ബിരുദ/ ബിരുദാനന്തര ബിരുദധാരികളും ബിരുദമെടുത്തശേഷം 25 കൊല്ലത്തില്‍ കുറയാത്ത പരിചയം സിദ്ധിച്ചവരുമാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാതൃസ്ഥാപനത്തിന് വേതനത്തിനും ബത്തകള്‍ക്കും ഓപ്ഷന്‍ നല്‍കാം. ഡപ്യൂട്ടേഷന്‍ അലവന്‍സിനും അര്‍ഹതയുണ്ട്.

ധന വകുപ്പിനു സാങ്കേതികോപദേശം നല്‍കുക സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍വഹിക്കുന്ന പ്രവൃത്തികളുടെ പരിശോധന എന്നിവയാണ് ഈ തസ്തികയുമായി ബന്ധപ്പെട്ട പ്രധാന ചുമതലകള്‍.     എന്‍.ഒ.സി., എ.സി.ആര്‍., വിജിലന്‍സ് ക്ലിയറന്‍സ് എന്നിവ ഉള്‍പ്പെടെ അപേക്ഷകള്‍  ഉചിതമാര്‍ഗേണ അയക്കണം. അപേക്ഷയുടെ മുന്‍കൂര്‍ പകര്‍പ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധന വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 28 നകം ലഭിക്കത്തക്ക വിധം അയക്കണം. വിശദാംശങ്ങള്‍ക്ക് www.prd.kerala.gov.com സന്ദര്‍ശിക്കാം.

അസിസ്റ്റന്റ് പ്രൊഫസര്‍

തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എന്റോെ്രെകനോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന്  ഈ മാസം 20 ന് മൂന്ന് മണിക്ക് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ എത്തണം.

കാഡ് ടെക്‌നീഷ്യന്‍

സ്‌റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ കാഡ്/ (ജി.ഐ.എസ്) ടെക്‌നീഷ്യന്റെ ആറ് ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത  കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമയും ആറുമാസത്തില്‍ കുറയാതെ ജി.ഐ.എസ് ല്‍ പ്രവൃത്തി പരിചയവും. പ്രതിമാസശമ്പളം 12,000 രൂപ (കണ്‍സോളിഡേറ്റഡ്) .  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും പ്രായവും യോഗ്യതയും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  തിരുവനന്തപുരത്ത്  വികാസ് ഭവനിലുള്ള കേരള സ്‌റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് ഓഫീസില്‍ ഫെബ്രുവരി 22 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0471 2307830, 2302231.

എസ്‌റ്റേറ്റ് വര്‍ക്കര്‍

ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.സി./ എ.ഐ., മുസ്ലീം, എസ്.ഐ.യു.സി. നാടാര്‍, ഹിന്ദു നാടാര്‍, ധീവര വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള എസ്‌റ്റേറ്റ് വര്‍ക്കര്‍മാരുടെ സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത: എഴുതാനും വായിക്കാനുമുളള കഴിവ്, റബ്ബര്‍ ബോര്‍ഡ് അല്ലെങ്കില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് നല്‍കിയിട്ടുളള ടാപ്പിങ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. വയസ്: 18  45 (നിയമാനുസൃത വയസിളവ് അനുവദിക്കും). വേതനം: പ്രതിദിനം 290.81 രൂപ. തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതിന് കായികശേഷിയും യോഗ്യതകളുമുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പത്താം ക്ലാസ് വരെ യോഗ്യതയുളള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഈ മാസം 15 നകം നേരിട്ട് ഹാജരാകണം.