[share]
[] ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍: ഡെപ്യൂട്ടേഷന്‍
കേരള സര്‍ക്കാര്‍ ധന വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ ഒഴിവില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം.
ചീഫ് എഞ്ചിനീയര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍ക്കും (പേ ബാന്‍ഡ് 27400- 67000 രൂപ, ഗ്രേഡ് പേ യഥാക്രമം 10000 – 8700 രൂപ) അതിന് മുകളിലെ റാങ്കില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍/ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍/ കേന്ദ്ര സര്‍ക്കാരിനു കീഴിലുളള ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും മാത്രമായി ഈ തസ്തിക സംവരണം ചെയ്തിട്ടുളളതാണ്.
അപേക്ഷകര്‍ എഞ്ചിനീയറിങ് ബിരുദ/ ബിരുദാനന്തര ബിരുദധാരികളും ബിരുദമെടുത്തശേഷം 25 കൊല്ലത്തില്‍ കുറയാത്ത പരിചയം സിദ്ധിച്ചവരുമാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാതൃസ്ഥാപനത്തിന് വേതനത്തിനും ബത്തകള്‍ക്കും ഓപ്ഷന്‍ നല്‍കാം. ഡപ്യൂട്ടേഷന്‍ അലവന്‍സിനും അര്‍ഹതയുണ്ട്.
ധന വകുപ്പിനു സാങ്കേതികോപദേശം നല്‍കുക സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍വഹിക്കുന്ന പ്രവൃത്തികളുടെ പരിശോധന എന്നിവയാണ് ഈ തസ്തികയുമായി ബന്ധപ്പെട്ട പ്രധാന ചുമതലകള്‍. എന്‍.ഒ.സി., എ.സി.ആര്‍., വിജിലന്‍സ് ക്ലിയറന്‍സ് എന്നിവ ഉള്‍പ്പെടെ അപേക്ഷകള്‍ ഉചിതമാര്‍ഗേണ അയക്കണം. അപേക്ഷയുടെ മുന്‍കൂര്‍ പകര്‍പ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധന വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 28 നകം ലഭിക്കത്തക്ക വിധം അയക്കണം.
വിശദാംശങ്ങള്‍ക്ക് www.finace.kerala.gov.in, www.prd.kerala.gov.in സന്ദര്‍ശിക്കാം.
വനിതാ കമ്മീഷനില്‍ ഡപ്യൂട്ടേഷന്‍ ഒഴിവ്
വനിതാ കമ്മീഷനില്‍ ഒഴിവുള്ള എല്‍.ഡി. ക്ലാര്‍ക്ക്/അസിസ്റ്റന്റ് തസ്തികയിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങളടങ്ങിയ അപേക്ഷകള്‍ വകുപ്പ് മേധാവിയുടെ സമ്മതപത്രം സഹിതം സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ടി.സി. 12/38-42, ലൂര്‍ദ് പള്ളിക്ക് സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695 004 വിലാസത്തില്‍ ഫെബ്രുവരി 28 നകം സമര്‍പ്പിക്കണം.