ജോലി ഒഴിവുകള്‍
Daily News
ജോലി ഒഴിവുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2014, 12:38 pm

[share]

[] അധ്യാപക ഒഴിവുകള്‍

പട്ടികജാതി/വര്‍ഗ വികസന വകുപ്പിനുകീഴില്‍  വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ/ആശ്രമ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുളള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നോക്കുന്ന അധ്യാപകരെ ഫെബ്രുവരി 22 ന് രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുക്കും.

വിശദവിവരവും അപേക്ഷാഫോറവും www.education.kerala.gov.in എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷ ക്ഷണിക്കുന്നു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിര്‍ഭയ ഹോമിലേക്കായി കാസര്‍ഗോഡ്, ഇടുക്കി, മലപ്പുറം, പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് സാമൂഹ്യ സേവനത്തില്‍ തല്‍പ്പരരായ സ്ത്രീ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.

എല്ലാ തസ്തികയ്ക്കും അപേക്ഷിക്കേണ്ട പ്രായപരിധി 25 – 45. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വേതനം എന്ന ക്രമത്തില്‍ ചുവടെ.

ഹൗസ് മാനേജര്‍: (ഒന്ന്) എം.എസ്.ഡബ്ല്യൂ/ എം.എ. സൈക്കോളജി, വേതനം: 15000 രൂപ.

ഫുള്‍ ടൈം റസിഡന്‍സ് വാര്‍ഡന്‍ (ഒന്ന്): ബിരുദം, പ്രവൃത്തി പരിചയം അഭികാമ്യം. വേതനം: 10850 രൂപ.

സോഷ്യല്‍ വര്‍ക്കര്‍/ കേസ് വര്‍ക്കര്‍ (ഒന്ന്): എം.എസ്.ഡബ്ല്യു/എം.എ. സോഷ്യോളജി, കൗണ്‍സിലിംഗ് നല്‍കാനുളള കഴിവ്. വേതനം: 10000 രൂപ.

ക്ലീനിംഗ് സ്റ്റാഫ് (ഒന്ന്): മലയാളം എഴുതാനും വായിക്കാനുമുളള അറിവ്. വേതനം: പ്രതിമാസം 5000 രൂപ. കുക്ക് (ഒന്ന്): മലയാളം എഴുതാനും വായിക്കാനും അറിയണം. വേതനം: പ്രതിമാസം 6000 രൂപ.

സെക്യൂരിറ്റി ജീവനക്കാര്‍ (രണ്ട്): പത്താം ക്ലാസ് ജയം, വേതനം: 5000 രൂപ.

കെയര്‍ ടേക്കര്‍ (ഒന്ന്): പ്ലസ് ടു, വേതനം പ്രതിമാസം 8000 രൂപ.
ലീഗല്‍ കൗണ്‍സിലര്‍ പാര്‍ട് ടൈം (ഒന്ന്): അഭിഭാഷക പരിചയം. വേതനം: പ്രതിമാസം 8000 രൂപ.

ക്ലിനിക്കല്‍ സൈക്കോളിജിസ്റ്റ് പാര്‍ട് ടൈം (ഒന്ന്): വേതനം: പ്രതിമാസം 5000 രൂപ. ഫീല്‍ഡ് വര്‍ക്കര്‍ (ഒന്ന്): എം.എസ്.ഡബ്ലയു/ എം.എ. സൈക്കോളജി, വേതനം: പ്രതിമാസം 8000 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പ്പന, കരമന പി.ഒ., തിരുവനന്തപുരം – 695002. ഫോണ്‍: 0471 2913212, 2913214, 2348666.