ജോലി ഒഴിവുകള്‍
Daily News
ജോലി ഒഴിവുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th February 2014, 2:17 pm

[share]

[] കൗണ്‍സിലര്‍, ലാബ് ടെക്‌നീഷ്യന്‍

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.റ്റി.സി.യില്‍ കൗണ്‍സിലര്‍, ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ ആവശ്യമുണ്ട്. യോഗ്യത : കൗണ്‍സിലര്‍ – എം.എ/സൈക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ഉള്ള ബിരുദാനന്തര ബിരുദം. ലാബ് ടെക്‌നീഷ്യന്‍ – ബി.എസ്.സി എം.എല്‍.റ്റി/എം.എല്‍.റ്റി ദ്വിവത്സര ഡിപ്ലോമ/എം.എല്‍.റ്റി ഡിപ്ലോമ (ഒരു വര്‍ഷം) മെഡിക്കല്‍ ലബോട്ടറിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.  സയന്‍സ് ബിരുദധാരികള്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ജയില്‍ സൂപ്രണ്ടുമായി ബന്ധപ്പെടണം.

അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പില്‍ രണ്ട് അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫീസറുടെ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് മാസ്റ്റര്‍ ബിരുദം. പുരാരേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18 നും 38 നും മധ്യേ. പട്ടികജാതി/വര്‍ഗ/മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റ്, നളന്ദ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ മാര്‍ച്ച് മൂന്നിന് മുമ്പ് ലഭിക്കണം.

മാലിയിലേക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു

മാലിയിലെ ആരോഗ്യ മന്ത്രാലയത്തിലെ ആശുപത്രിയില്‍ നിയമനത്തിനായി 11 വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ തെരഞ്ഞെടുക്കും.
ഗൈനക്കോളജിസ്റ്റ്, സര്‍ജന്‍, അനസ്‌തേറ്റിസ്റ്റ്, പീഡിയാട്രീഷ്യന്‍, ഫിസിഷ്യന്‍, സൈക്യാട്രിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓര്‍ത്തോപീഡിസ്റ്റ്, ഇ.എന്‍.റ്റി., ഓഫ്ത്താല്‍മോളജിസ്റ്റ് എന്നിവയിലാണ് ഒഴിവുകള്‍.  വിദ്യാഭ്യാസ യോഗ്യത : ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ എം.ഡി./എം.എസ്./ഡിപ്ലോമ. സേവന പരിചയം: സ്‌പെഷ്യലൈസേഷന് ശേഷം ഒരു വര്‍ഷം. പ്രായപരിധി: 50 വയസ്. ശമ്പളം: ഇന്ത്യന്‍ രൂപ ഒന്നര ലക്ഷത്തിനും രണ്ട് ലക്ഷത്തിനും മധ്യേ. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം odpckerala@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ ഫെബ്രുവരി 20നകം അപേക്ഷിക്കണം.