Film News
മോന്റെ മുറിയില്‍ നോക്ക്, കള്ളും കഞ്ചാവും കിട്ടും; ജോ&ജോ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 27, 01:25 pm
Wednesday, 27th April 2022, 6:55 pm

മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ജോ&ജോയുടെ ട്രെയ്‌ലര്‍ പുറത്ത്. ഒരു വീട്ടില്‍ സഹോദരനും സഹോദരിയുമായ ജോമോളുടെയും ജോമോന്റെയും വീടും ഇവര്‍ തമ്മിലുള്ള വഴക്കുമൊക്കെയാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്.

ഒപ്പം ജോമോന്റെ കൂട്ടുകാരായി നസ്‌ലിനും പുതുമുഖ താരം മെല്‍വിന്‍ ജി. ബാബുവുമുണ്ട്.

ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നി ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വഹിക്കുന്നു. ഗോവിന്ദ് വസന്താണ് സംഗീത സംവിധാനം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, കല നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം സുജിത്ത് സി. എസ്, സ്റ്റില്‍സ് ഷിജിന്‍ പി. രാജ്. മേയ് 13 ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: jo&jo starring nikhila vimal and mathew thomas trailer out