ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട നാല് സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ജയം. യൂണിയന്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രറി, ജോയ്ന്റ് സെക്രട്ടറി എന്നീ സീറ്റുകളില്‍ എസ്.എഫ്.ഐ, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ്, സംഘടനകള്‍ ചേര്‍ന്ന ഇടത് സഖ്യം വിജയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യൂണിയന്‍ പ്രസിഡണ്ടായി അയ്ഷി ഗോഷ്, വൈസ് പ്രസിഡണ്ടായി സാകേത് മൂണ്‍, ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്ര യാദവ്, ജോയിന്റ് സെക്രട്ടറിയായി എം.ഡി ഡാനിഷ് എന്നിവരാണ് തെരഞ്ഞെടുത്തത്.
എസ്.എഫ്.ഐ പ്രവര്‍ത്തകയായ അയ്ഷി ഗോഷ് 2313 വോട്ടുകളാണ് നേടിയത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സാകേത് മൂണ്‍ 3365 വോട്ടുകളും
ലെഫ്റ്റ് യൂണിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്ര യാദവിന് 2518 വോട്ടുകളും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇടത് സ്ഥാനാര്‍ത്ഥി എം.ഡി ഡാനിഷ് 3295 വോട്ടുകളാണ് നേടിയത്.
വിവിധ സ്‌കൂളുകളിലെ കൗണ്‍സിലര്‍മാരുടെ വോട്ടുകള്‍ കൂടി എണ്ണാനുണ്ട്. വൈകീട്ട് അഞ്ച് മണിയോടെയാകും വോട്ടുകള്‍ പൂര്‍ണമായും എണ്ണിത്തീരുക. ജെ.എന്‍.യുവിലെ കൗണ്‍സിലര്‍മാരുടെ എണ്ണം ചുരുക്കിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിക്കുന്നത് ദല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതേസമയം വോട്ടെണ്ണുന്നത് തടഞ്ഞിട്ടില്ല.