ദല്‍ഹി പൊലീസ് എന്തു കൊണ്ട് ഇവരെ അറസ്റ്റ് ചെയ്യുന്നില്ല? ജെ.എന്‍.യു വനിത അക്രമിയുടെ ചിത്രം പുറത്ത് വിട്ട് സോഷ്യല്‍ മീഡിയ; സഹികെട്ട് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്
Daily News
ദല്‍ഹി പൊലീസ് എന്തു കൊണ്ട് ഇവരെ അറസ്റ്റ് ചെയ്യുന്നില്ല? ജെ.എന്‍.യു വനിത അക്രമിയുടെ ചിത്രം പുറത്ത് വിട്ട് സോഷ്യല്‍ മീഡിയ; സഹികെട്ട് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2020, 11:04 am

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ച സംഘത്തിലെ യുവതിയെ തിരിച്ചറിഞ്ഞെന്ന് ഡല്‍ഹി പൊലീസ്. മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘത്തിലെ യുവതിയെ തിരിച്ചറിഞ്ഞെന്ന് ദല്‍ഹി പൊലീസിന്റെ പ്രത്യേക അന്യോഷണ സംഘമാണ് വെളിപ്പെടുത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു അക്രമവുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡെ നടത്തിയ അന്യോഷണത്തില്‍ ജെ.എന്‍.യുവില്‍ ഇരുമ്പ് ദണ്ഡുമായെത്തി വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഘത്തിലെ യുവതി എ.ബി.വി.പി പ്രവര്‍ത്തകയായ കൊമാല്‍ ശര്‍മ്മയാണെന്ന് പുറത്തുവിട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനെ തുടര്‍ന്ന് യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും കേസില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

 

നിരവധി പേര്‍ യുവതിയുടെ ചിത്രം ട്വീറ്റ് ചെയ്ത് ദല്‍ഹി പൊലീസ് എന്തുകൊണ്ടാണ് യുവതിയെ അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ച് വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ദല്‍ഹി പൊലീസ് യുവതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചത്.


ചെക്ക് ഷര്‍ട്ടും ജീന്‍സും ഇളം നീല നിറത്തിലുള്ള സ്‌കാര്‍ഫും ധരിച്ചെത്തിയ യുവതി അടങ്ങുന്ന അക്രമ സംഘത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. കേസിലെ നാല് പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ് വെള്ളിയാഴ്ച്ച തന്നെ അറിയിച്ചിരുന്നെങ്കിലും കേസില്‍ ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.