| Thursday, 11th October 2018, 6:30 pm

കുസാറ്റിലെ വി.സിയെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റമാരോപിച്ച ജെ.എന്‍.യു വി.സിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കുസാറ്റിലേക്കുള്ള പുതിയ വി.സിയെ തെരഞ്ഞെടുക്കുന്ന സെര്‍ച്ച് കമ്മറ്റിയില്‍ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കുനെരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച ജഗ്ദീഷ് കുമാറും. ഗവര്‍ണര്‍ പി. സദാശിവം നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയിലാണ് ജഗ്ദീഷ് കുമാര്‍ ഇടം നേടിയത്.

കുസാറ്റിലെ നിലവിലെ വൈസ് ചാന്‍സലറായ ഡോ.ലതയുടെ കാലാവധി ഈ മാസം 19 നാണ് അവസാനിക്കുന്നത്. പ്രൊഫ. ആര്‍ ശശിധരനായിരിക്കും ഒക്ടോബര്‍ 20 മുതല്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ എന്നും ഗവര്‍ണര്‍ അറിയിച്ചു.

ജഗ്ദീഷ് കുമാറിനെക്കൂടാതെ ഡോ. ബി ഇക്ബാല്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരടങ്ങിയതാണ് സെര്‍ച്ച് കമ്മിറ്റി.

ALSO READ: ശബരിമല സമരത്തിലൂടെ എന്‍.എസ്.എസ് കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

2016 ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കുകയും ക്യാംപസില് പൊലീസിനെ പ്രവേശിപ്പിക്കുകയും ചെയ്ത ജഗ്ദീഷ് കുമാറിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം വളര്‍ത്താനും അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ അനുഭവിക്കുന്ന ത്യാഗത്തെ ഓര്‍മപ്പെടുത്താനും ജെ.എന്‍.യു ക്യാമ്പസില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more