ദല്‍ഹിയിലെ പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധവുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍; ഒപ്പം ചേര്‍ന്ന് ഇടതു നേതാക്കളും
ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ബൃന്ദാ കാരാട്ടടക്കമുള്ള ഇടതു നേതാക്കളും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
ജെ.എന്‍.യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുന്നില്‍ പ്രതിഷേധിക്കുന്നത്.
ജെ.എന്‍.യുവില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു അക്രമം. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിച്ചത്.
ക്യാംപസിനകത്ത് അക്രമം നടക്കുന്ന സമയത്ത് പൊലീസ് ഗേറ്റിനു പുറത്ത് ഉണ്ടായിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജെ.എന്‍.യുവിലെത്തിയ എയിംസിലെ സംഘത്തെ മര്‍ദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വളന്റിയേഴ്‌സുമടങ്ങുന്ന സംഘത്തെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞതായി എയിംസിലെ ഡോക്ടര്‍ ഹരിജിത് സിങ് ഭാട്ടി ട്വീറ്റ് ചെയ്തിരുന്നു.
VIDEO