ന്യൂദല്‍ഹി: ജെ.എന്‍.യു അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകളെ സമരമുഖത്തു നിന്ന് തിരികെ വിളിക്കില്ലെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷിന്റെ കുടുംബം.
”രാജ്യത്താകെ അരക്ഷിതാവസ്ഥയാണ് ഇന്ന് എന്റെ മകള്‍ക്കാണ് മര്‍ദ്ദനമേറ്റതെങ്കില്‍ നാളെ അവളുടെ സ്ഥാനത്ത് ഞാനോ മറ്റാരെങ്കിലുമാകാം. എങ്കിലും മകളെ പ്രക്ഷോഭത്തില്‍ നിന്ന് തിരികെ വിളിക്കില്ല.” ഐഷേ ഗോഷിന്റെ അച്ഛന്‍ പ്രതികരിച്ചു.
അക്രമത്തിനു ശേഷം മകളോട് സംസാരിക്കാന്‍ സാധിച്ചില്ല. അവളുടെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും, അഞ്ച് തുന്നികെട്ടുകളുണ്ടെന്നും സുഹൃത്തുക്കള്‍ വഴിയും മാധ്യമങ്ങളിലൂടെയുമാണ് അറിഞ്ഞതെന്നും നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഭീതിതമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇടതുരാഷ്ട്രീയം പറയുന്നവര്‍ എല്ലായിടത്തു നിന്നും പ്രതിരോധിക്കപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. അവളും ഇടതുപക്ഷ രാഷ്ട്രീയം സംസാരിക്കുന്നവളാണ്. അതുകൊണ്ട് തന്നെയാണ് വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.