| Monday, 9th December 2019, 7:45 am

ജെ.എന്‍.യു ഫീസ് വര്‍ധനവ് : ലോങ് മാര്‍ച്ചുമായി വിദ്യാര്‍ഥികള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് ലോങ് മാര്‍ച്ച് നടത്തും.
ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, വി.സിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്.

ജെ.എന്‍.യു അധ്യാപക സംഘടനയും വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ ബഹിഷ്‌ക്കരിക്കുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫീസ് വര്‍ധനയെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.
രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തിയെങ്കിലും വര്‍ധന പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കോളേജ് അധികൃതര്‍ നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു.

അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശമാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കോളേജ് അധികൃതര്‍ നല്‍കിയിരുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മാസം നടക്കുന്ന സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്നാണ് അധികൃതരുടെ നിലപാട്.

We use cookies to give you the best possible experience. Learn more