ന്യൂദല്‍ഹി: യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുന്നു. സമരം ഏഴുമണിക്കൂര്‍ പിന്നിട്ടു. മുദ്രാവാക്യങ്ങളുമായി വന്ന വിദ്യാര്‍ത്ഥികളെ പൊലീസും കേന്ദ്ര സേനയും ഒരുമിച്ച് നേരിടുന്നു.
പൊലീസിന്റെ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സമരം ക്യാംപസിനകത്തേക്കു മാറ്റാം എന്ന തരത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലും സമരക്കാര്‍ പിന്നോട്ടു പോവാന്‍ തയ്യാറല്ല. വൈസ് ചാന്‍സലര്‍ അകത്തുണ്ടെങ്കില്‍ കാണാതെ പോവില്ല എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിനെയും എച്ച് ആര്‍ഡി മന്ത്രി രമേഷ് പൊക്രിയാലിനെയും വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ചു.
യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാനചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ഉപരാഷ്ട്രപതി വേദി വിടുന്നതിനു മുമ്പെ തന്നെ പ്രതിഷേധക്കാര്‍ രംഗത്തു വരികയായിരുന്നു.
തങ്ങളുടെ ആവശ്യം നേടാതെ പ്രതിഷേധത്തില്‍ നിന്നുമാറില്ലെന്ന് നിലപാടിലാണ് വിദ്യാര്‍ഥികള്‍. പതിനൊന്നുമണിക്കാണ് ജെ.എന്‍.യു കാംപസില്‍ പ്രതിഷേധം ആരംഭിച്ചത്.
ഫീസ് വര്‍ദ്ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ്, തുടങ്ങിയ നയങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം.
ബാരിക്കേഡുകള്‍ തകര്‍ത്ത വിദ്യാര്‍ത്ഥികളെ പൊലീസും കേന്ദ്ര സേനയും ചേര്‍ന്നാണ് പ്രതിരോധിക്കുന്നത്.
യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മുറിയുടെ വാടക 20 രൂപയില്‍ നിന്നും 600 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.
ജെ.എന്‍.യുവില്‍ രണ്ടാഴ്ചയോളമായി ഇതേ വിഷയം ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. പുതിയ സമയക്രമത്തില്‍ അതൃപ്തിയുണ്ടെന്ന് വിദ്യാര്‍ത്ഥികളെ നേരത്തെ വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടെടുത്ത വൈസ് ചാന്‍സലര്‍ക്കെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.