ന്യൂദല്‍ഹി: 2016 ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയെന്ന ആരോപണത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ള 10 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍. കുറ്റപത്രം സമര്‍പ്പക്കാന്‍ അനുമതി തേടിയുള്ള ദല്‍ഹി പൊലീസിന്റെ അപേക്ഷയിലായിരുന്നു കെജ്‌രിവാള്‍ സര്‍ക്കാരിന്റെ മറുപടി. കേസില്‍ പ്രത്യേകിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അതിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ ഊഹാപോഹങ്ങളാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2016 ഫെബ്രുവരി ഒമ്പതിന് കാമ്പസില്‍ നടത്തിയ പരിപാടിയില്‍ പ്രതികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹകുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് ഇന്ന് പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ടില്‍ ദല്‍ഹി ആഭ്യന്തര വകുപ്പിന്റ നിലപാട്.
2016ല്‍ ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാണ് കേസ്. അന്നത്തെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍, വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനീര്‍ബന്‍ ഭട്ടാചര്യ എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
ആരോപണത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഏഴ് വിദ്യാര്‍ത്ഥികള്‍ കശ്മീരില്‍ നിന്നുള്ളവരാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിദ്യാര്‍ത്ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. 1200 പേജുകളടങ്ങിയതാണ് കുറ്റപത്രം.
പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത ശരിയാണെങ്കില്‍ മോദിക്കും ദല്‍ഹി പോലീസിനും നന്ദിയുണ്ടെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം.