| Wednesday, 20th November 2019, 7:56 am

ജെ.എന്‍.യു സമരം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ പാര്‍ലമെന്റ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കിഷന്‍ഗഢ്, ലോധി കോളനി എന്നീ രണ്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപമുണ്ടാക്കല്‍, മാരകായുധം കൈവശം വെക്കല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിരോധനാജ്ഞ നിയമം മൂന്നാം വകുപ്പ് പ്രകാരവും പൊതുമുതല്‍ നശിപ്പിച്ചു സംബന്ധിച്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊലീസ് ലാത്തി ചാര്‍ജിനെതിരെ വിദ്യാര്‍ത്ഥികളും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ഫീസ് വര്‍ധനക്കെതിരായ വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more