| Saturday, 23rd November 2019, 1:48 pm

ജെ.എന്‍.യു പ്രക്ഷോഭം ഇരുപത്തിയെട്ടാം ദിവസത്തില്‍; സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുമെന്ന്  യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ്. മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ഹൈ പവര്‍ കമ്മിറ്റിയും ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷമായിരുന്നു ഐഷി ഘോഷിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകിച്ച് പരിഹാരമാര്‍ഗമില്ലെന്ന് വ്യക്തമായി. ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് മുഴുവനായി പിന്‍വലിക്കുന്നത് വരെ ഞങ്ങള്‍ സമരം തുടരും.’ ഐഷി ഘോഷ് പ്രതികരിച്ചു.

ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തോട് ഐക്യപ്പെട്ട് ഇന്ന് ദല്‍ഹിയില്‍ ജനങ്ങളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ മനുഷ്യചങ്ങല തീര്‍ത്തിരുന്നു. ജെ.എന്‍.യു ഫീസ് വര്‍ധനവിനെതിരെയുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രക്ഷോഭം ഇരുപത്തിയെട്ടാം ദിവസത്തിലാണ്.

We use cookies to give you the best possible experience. Learn more