ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടരുമെന്ന് യൂണിയന് പ്രസിഡണ്ട് ഐഷി ഘോഷ്. മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ഹൈ പവര്‍ കമ്മിറ്റിയും ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷമായിരുന്നു ഐഷി ഘോഷിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേകിച്ച് പരിഹാരമാര്‍ഗമില്ലെന്ന് വ്യക്തമായി. ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് മുഴുവനായി പിന്‍വലിക്കുന്നത് വരെ ഞങ്ങള്‍ സമരം തുടരും.’ ഐഷി ഘോഷ് പ്രതികരിച്ചു.