| Friday, 10th January 2020, 7:39 pm

ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം; ഫീസ് വര്‍ധന പിന്‍വലിക്കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ ആവശ്യപ്പെട്ട ഫീസ് വര്‍ധനവടക്കമുള്ള വിഷയങ്ങളില്‍ പരിഗണിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉറപ്പുനല്‍കിയതായി ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രസിഡന്റ് അയ്ഷി ഘോഷ് പറഞ്ഞു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അയ്ഷി ഘോഷ് പ്രതികരിച്ചത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് നാല് പേരാണ് എം.എച്ച്.ആര്‍.ഡി സെക്രട്ടറിയെ കണ്ടത്. ഫീസ് വര്‍ധന പിന്‍വലിക്കുക, ജെ.എന്‍.യു വി.സിയെ മാറ്റുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.

ജെ.എന്‍.യുവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖേരയോട് വിശദീകരിച്ചതായി വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറും അറിയിച്ചു. മൂന്നുമാസത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനാണ് സെക്രട്ടറിയും വി.സിയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടുന്ന കാര്യം പരിഗണിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. വിദ്യാര്‍ത്ഥികളുമായി വിശദമായി ചര്‍ച്ച ചെയ്യാനും വി.സി ജഗദീഷ് കുമാറിനോട് അമിത് രേഖ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍വകലാശാലയില്‍ മുടങ്ങിയ തിങ്കളാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കാനും ഇന്ന് തീരുമാനമായി.

ജനുവരി അഞ്ചിന് ജെ.എന്‍.യു ക്യാംപസില്‍ വലിയ സംഘര്‍ഷമാണ് നടന്നത്. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ് അടക്കംനിരവധി പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും വി.സിയെ മാറ്റണമെന്നുമാശ്യപ്പെട്ട് മാനവവിഭവ ശേഷി മന്ത്രാലയത്തിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി അതിന് ശേഷം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനുമുന്നിലേക്ക് നടന്ന മാര്‍ച്ചും പൊലീസ് തടയുകയും വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തി വീശുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more