Advertisement
National
വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച ജെ.എന്‍.യു അദ്ധ്യാപകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 20, 01:47 pm
Tuesday, 20th March 2018, 7:17 pm

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന അദ്ധ്യാപകന്‍ അതുല്‍ ജോഹ്രിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അദ്ധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന ഒന്‍പത് വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് പാട്യാല കോടതിയില്‍ ഹാജരാക്കി.

ക്ലാസ്സെടുക്കുന്നതിനിടെ മോശമായ രീതിയില്‍ അധ്യാപകന്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നുവെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല.


Related:വിദ്യാര്‍ഥികള്‍ക്കു നേരേ അധ്യാപകന്റെ ലൈംഗികാതിക്രമം: പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍ തെരുവിലേക്കിറങ്ങി


അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഷേധത്തിലായിരുന്നു. സര്‍വ്വകലാശാലയിലെ നൂറിലധികം വരുന്ന വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്തുകയായിരുന്നു.

തുടര്‍ന്ന് വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്ക് പ്രക്ഷോഭം സംഘടിപ്പിച്ച വിദ്യാര്‍ഥികളെ പൊലീസ് തടയുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു.