നടപടി സ്വീകരിക്കാതിരിക്കാന്‍ വിക്രാന്തിനോട് വിശദീകരണവും സമിതി തേടിയിട്ടുണ്ട്. അതേ സമയം അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ക്കെതിരെ എ.ബി.വി.പി രംഗത്തെത്തിയിട്ടുണ്ട്.
ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ നജീബ് അഹമ്മദിനെ കാണാതാവുന്നതിന്റെ തലേദിവസം അദ്ദേഹത്തെ മര്‍ദിച്ച സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകനായ വിക്രാന്ത് കുമാര്‍ കുറ്റക്കാരനാണെന്ന് ജെ.എന്‍.യു അന്വേഷണ സമിതി. വിക്രാന്ത് നജീബിനെ മര്‍ദിച്ചതായും തെറിവിളിച്ചതായും സമിതി കണ്ടെത്തിയിട്ടുണ്ട്.
നടപടി സ്വീകരിക്കാതിരിക്കാന്‍ വിക്രാന്തിനോട് വിശദീകരണവും സമിതി തേടിയിട്ടുണ്ട്. അതേ സമയം അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ക്കെതിരെ എ.ബി.വി.പി രംഗത്തെത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 15നാണ് നജീബിനെ സര്‍വകലാശാലയില്‍ നിന്നും കാണാതായത്. ഒക്ടോബര്‍ 14ന് രാത്രിയിലാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദിച്ചത്.
ജെ.എന്‍.യു ഐസ” പ്രവര്‍ത്തകനും എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയുമാണ് നജീബ് അഹമ്മദ്. നജീബിന്റെ തിരോധാനം അന്വേഷിക്കുന്നതില്‍ ദല്‍ഹി പോലീസ് അലംഭാവം കാണിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ പ്രതിഷേധിച്ച നജീബിന്റെ മാതാവിനെയടക്കം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Read More: ഈ സംഭാവനകളൊക്കെ ആര്‍.എസ്.എസ് എങ്ങനെയാണ് വെളുപ്പിച്ചത്? മോദിയോട് അംബേദ്കറുടെ കൊച്ചുമകന്റെ ചോദ്യം