| Wednesday, 20th November 2019, 5:44 pm

വാള് വിഴുങ്ങുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം?, പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടി കുറയുമോ?; ലോക പ്രശസ്ത സര്‍വ്വകലാശാലകളിലെ ഗവേഷണവിഷയങ്ങള്‍ അറിഞ്ഞിട്ടാണോ ജെ.എന്‍.യുവിനെ വിമര്‍ശിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ ഗവേഷണവിഷയങ്ങളെ അധിക്ഷേപിച്ച് കൊണ്ടുള്ള പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് .

‘ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ടാണ് ഗവേഷണം നടത്തി പാഴാക്കുന്നത്’ എന്ന ചിലരുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഹരി എടമനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളിലൊന്നായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഗവേഷണത്തിന്റെ വിഷയം പൊക്കിപ്പിടിച്ച് ഇതാണ് പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഗവേഷിക്കുന്നത് എന്ന സങ്കികളുടെ ജെ.എന്‍.യു വിരുദ്ധ പോസ്റ്റ് ക്യാമ്പെയിന്‍ നിര്‍ഭാഗ്യവശാല്‍ കണ്ട് പോയവര്‍ക്ക് വേണ്ടി മാത്രമാണ് ഈ പോസ്റ്റ് എന്നാണ് ഹരി എടമന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ലോകപ്രശസ്തമായ പല സര്‍വകലാശാലകളില്‍ നടത്തിയ ഗവേഷണ വിഷയങ്ങളെ ഹരി തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടി കൂടുമോ?, കൊതുകിന് ചീസ് ഇഷ്ടമാണോ?, വാള് വിഴുങ്ങുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം?, ഹാരി പോട്ടറാണോ യേശുക്രിസ്തു?, എന്നിവയെല്ലാമാണ് ഹരി തന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളില്‍ ചില ഉദാഹരണങ്ങള്‍.

ഹരി എടമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

1. പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടി കൂടുമോ?
2. കൊതുകിന് ചീസ് ഇഷ്ടമാണോ?
3. ആര്‍ത്തവചക്രം ലാപ് ഡാന്‍സ് ചെയ്യുന്ന സ്ത്രീകളുടെ വരുമാനത്തെ എങ്ങനെ ബാധിക്കുന്നു? (A lap dance is a type of erotic dance performance in which the dancer typically has body contact with a seated patron.)
4. നനഞ്ഞ അടിവസ്ത്രങ്ങള്‍ ധരിച്ചാല്‍ എന്ത് സംഭവിക്കും?
5. മരംകൊത്തി പക്ഷികള്‍ക്ക് തലവേദന ഉണ്ടാകുമോ?
6. ഒരു പൗണ്ട് ഭാരമുള്ള ലെഡിനാണോ ഒരു പൗണ്ട് ഭാരമുള്ള തൂവലുകള്‍ക്കാണോ കനം കൂടുതല്‍?

7. വാള് വിഴുങ്ങുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം?
8. കാലിയായ ബിയര്‍ കുപ്പി കൊണ്ട് അടിച്ചാലോ ബിയര്‍ നിറഞ്ഞ കുപ്പി കൊണ്ട് അടിച്ചാലോ മനുഷ്യന്റെ തലയ്ക്ക് കൂടുതല്‍ പരുക്ക് പറ്റുക?
9. ആണ്‍കുട്ടികളുടെ ലിംഗം പാന്റിന്റെ സിപ്പറില്‍ കുടുങ്ങുമ്പോള്‍ എങ്ങനെ വേദനാരഹിതവും സുരക്ഷിതവുമായി പുറത്തെടുക്കാം?
10. കോഴികള്‍ക്ക് ഇഷ്ടം സുന്ദരന്‍മാരായ മനുഷ്യരെയാണോ?
11. കൊക്കെയിന്‍ തേനീച്ചകളെ എങ്ങനെ ബാധിക്കും?
12. പഴംതീനി വവ്വാലുകളുടെ വദനസുരതം.
13. ഒറ്റക്കൊമ്പന്‍ കുതിര (ഡിശരീൃി) ഉണ്ടാകാനുള്ള സാധ്യത.
14. സ്വവര്‍ഗാനുരാഗികളായ ആണ്‍ താറാവുകളിലെ ശവരതി.
15. റോബോട്ടുമായുള്ള പ്രണയവും ലൈംഗിക ബന്ധവും.

16. ലേഡി ഗാഗയും പോപ് കലാരൂപവും.
17. കാഷ്ഠിക്കുമ്പോള്‍ പെന്‍ഗ്വിന്‍ ആന്തരികമായി പ്രയോഗിക്കുന്ന മര്‍ദ്ദം എത്ര?
18. അധോവായു സ്വയരക്ഷയ്ക്ക് ഉപയോഗിക്കാമോ?
19. ഹാരി പോട്ടറാണോ യേശുക്രിസ്തു?
20. പ്രാവുകള്‍ക്ക് പിക്കാസോയുടെയും മോനറ്റിന്റെയും ചിത്രങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമോ?
ഏതെങ്കിലും മഞ്ഞപ്പത്രത്തിലെ തലക്കെട്ടുകള്‍ അല്ല ഇവ. ലോകപ്രശസ്തമായ പല സര്‍വ്വകലാശാലകളില്‍ നടത്തിയ പഠന/ഗവേഷണ വിഷയങ്ങളാണ്. കേള്‍ക്കുമ്പോള്‍ ചിരിയും അത്ഭുതവുമെല്ലാം തോന്നും. പക്ഷേ ഈ പഠനങ്ങളും ഗവേഷണങ്ങളും നടത്താന്‍ സര്‍വകലാശാലകള്‍ ഫണ്ട് നല്‍കിയെന്നതും ഇവ പല പല ജേര്‍ണലുകളിലായി പ്രസിദ്ധീകരിച്ച പഠനങ്ങളാണ് എന്നതും വസ്തുതയാണ്.

ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളിലൊന്നായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഗവേഷണത്തിന്റെ വിഷയം പൊക്കിപ്പിടിച്ച് ഇതാണ് പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് അവിടെ ‘ഗവേഷിക്കുന്നത്” എന്ന സങ്കികളുടെ ഖചഡ വിരുദ്ധ ഹേറ്റ് ക്യാമ്പെയിന്‍ നിര്‍ഭാഗ്യവശാല്‍ കണ്ട് പോയവര്‍ക്ക് വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.

‘സവിത ഭാഭി ഗുജറാത്തിയാണോ?’ എന്നോ മറ്റോ ആണ് ഗവേഷണ വിഷയം (സങ്കികള്‍ പറയുന്നത് കേട്ട അറിവാണ്. കൃത്യമായ ടൈറ്റില്‍ അറിയില്ല).

പുതിയൊരു റിലീസ് വാല്‍വെന്നോണം, ആദ്യ ഇന്ത്യന്‍ പോണ്‍-ടൂണ്‍ എന്ന വിശേഷണത്തോടെ എത്തിയ കോമിക്‌സിലെ പ്രധാന കഥാപാത്രമാണ് സവിത ഭാഭി. പോരേ ആര്‍ഷ ഭാരത സംസ്‌കാരം വ്രണപ്പെടാന്‍

സര്‍വ്വകലാശാല അപ്രൂവ് ചെയ്ത്, പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നല്‍കിയ വിഷയമാണ് ഇത്. വിഷയത്തില്‍ മെറിറ്റ് ഉണ്ടോ എന്ന് നോക്കി തന്നെയാണ് അംഗീകാരം നല്‍കിയതും ഗൈഡിനെ അനുവദിച്ചതുമെല്ലാം. അതിന് യോഗ്യരായവര്‍ തന്നെയാണ് അവിടെ ഉള്ളതും.

കേംബ്രിഡ്ജ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലെ പഠന വിഷയങ്ങളാണ് ഈ പോസ്റ്റിന്റെ തുടക്കത്തില്‍ ലിസ്റ്റ് ചെയ്തത്. അങ്ങനെയുള്ള ആയിരക്കണക്കിന് വിചിത്രമായതെന്ന് തോന്നിക്കുന്ന വിഷയങ്ങളില്‍ ലോകത്തെ മികച്ച സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

അത് അറിയാത്തത് പൊട്ടക്കിണറ്റിലെ തവള ആയത് കൊണ്ടോ ഒട്ടകപക്ഷിയെ പോലെ തല മണ്ണില്‍ പൂഴ്ത്തി വെച്ചത് കൊണ്ടോ ആണ്.

അതുപോലൊരു വിഷയം മാത്രമാണ് #JNU വിലെ ഒരു വിദ്യാര്‍ത്ഥി ഗവേഷണത്തിനായി തെരഞ്ഞെടുത്തത്.

JNU വിലെ നൂറുകണക്കിന് ഗവേഷണ വിഷയങ്ങളില്‍ നിന്ന് മഞ്ഞക്കണ്ണ് കൊണ്ട് ചെറിപിക്ക് ചെയ്‌തെടുത്ത ഈ ഒരെണ്ണം വെച്ച് സങ്കികള്‍ നടത്തുന്ന ഹേറ്റ് ക്യാമ്പെയിനില്‍ വീണ് പോകാതിരിക്കാന്‍ ബോധവും ബുദ്ധിയുമുള്ള മലയാളികള്‍ ശ്രദ്ധിക്കേണ്ടത് ഇക്കാലത്ത് അനിവാര്യതയാണ്.

ഡിഗ്രി പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കുന്നവരുടെ അനുയായികളില്‍ നിന്ന് ഈ ലെവലിന് മുകളിലുള്ള സാധനങ്ങള്‍ പ്രതീക്ഷിക്കരുത്.

JNU വിനൊപ്പം, അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കേണ്ടത് രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. #StandWithJNU

ജട 1: പൊതുജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ട് നടത്തുന്ന ഗവേഷണം ‘പാഴാകുന്നതില്‍’ ഇത്ര വേദനയുള്ള സങ്കികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് പെട്രോളിയവും മോദിക്ക് വിദേശസഞ്ചാരം നടത്താനുള്ള വിമാനം ഉള്‍പ്പെടെ നല്‍കുന്ന എയര്‍ ഇന്ത്യയും വിറ്റ് തുലയ്ക്കുന്നതില്‍ വേദന ഇല്ലേ?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആ സ്ഥാപനങ്ങളിലെ ഓഹരിയില്‍ 51 ശതമാനത്തിലേറെ എന്റെയും നിങ്ങളുടെയും സങ്കിയുടെയും നികുതിപ്പണമാണ് എന്നറിയാഞ്ഞിട്ടാകുമോ?

ജട 2: പോസ്റ്റിന്റെ ആദ്യം നല്‍കിയ ലിസ്റ്റില്‍ എട്ടാമതായുള്ള വിഷയത്തില്‍ ഗവേഷണം നടത്തിയ സംഘത്തിന് 2009ല്‍ സമാധാനത്തിനുള്ള ഐ.ജി നൊബേല്‍ സമ്മാനം (മുദ്ര ശ്രദ്ധിക്കണം: സാധാരണ നൊബേല്‍ അല്ല. it is Ig Nobel) ലഭിച്ചത്. Seems ironic, doens’t it? :D
മറ്റൊരു കാര്യം: ഒമ്പതാമത് നല്‍കിയ വിഷയത്തില്‍ ഗവേഷണം നടത്തിയത് ഇന്ത്യക്കാരനായ ഡോക്ടറാണ് (Dr. Satish Chandra Mishra from Charak Palika Hospital in New Delhi).

(കമന്റില്‍ കുത്തിട്ടോ ഷെയര്‍ ചെയ്‌തോ പരമാവധി റീച്ച് ഈ പോസ്റ്റിന് ലഭിക്കണം എന്ന അത്യാഗ്രഹം ഉണ്ട്

We use cookies to give you the best possible experience. Learn more