| Monday, 18th November 2019, 2:08 pm

ജെ.എന്‍.യു സംഘര്‍ഷം; യൂണിയന്‍ നേതാവ് അടക്കം 54 പേര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. യൂണിയന്‍ നേതാവ് ഐഷി ഗോഷ് അടക്കം 54 പേരെയാണ് കസ്റ്റഡില്‍ എടുത്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതു വിദ്യാഭ്യസത്തെ സംരക്ഷിക്കുക എന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച്. എന്നാല്‍ മാര്‍ച്ചിന് മുന്നോടിയായി പൊലീസ് ജെ.എന്‍.യുവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഇത് മറികടന്ന് വിദ്യാര്‍ത്ഥികള്‍ പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും പൊലീസ് ബാരിക്കേടുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെ തുടര്‍ന്ന് മൂന്നാഴ്ച്ചയിലേറെയായി ജെ.എന്‍.യുവില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പിന്നീട് ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ യുണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ പ്രതിഷേധം തുടരുകയായിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്.

We use cookies to give you the best possible experience. Learn more