| Tuesday, 17th September 2019, 11:30 pm

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; തൂത്തുവാരി ഇടതുസഖ്യം; 13 വര്‍ഷത്തിനുശേഷം എസ്.എഫ്.ഐക്ക് പ്രസിഡന്റ് സ്ഥാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫലം പുറത്തുവന്നപ്പോള്‍ ആദ്യ സൂചനകള്‍ പോലെ ഇടതുസഖ്യം വന്‍ വിജയം നേടി.

എസ്.എഫ്.ഐ, ഡി.എസ്.എഫ്, ഐസ, എ.ഐ.എസ്.എഫ്. എന്നീ സംഘടനകള്‍ ഉള്‍പ്പെട്ട മുന്നണി നാല് സെന്‍ട്രല്‍ സീറ്റിലും വിജയിച്ചു. 13 വര്‍ഷത്തിനുശേഷം എസ്.എഫ്.ഐക്ക് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. 2313 വോട്ടുകള്‍ക്ക് അയ്‌ഷെ ഘോഷാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എ.ബി.വി.പിയുടെ മനീഷ് ജംഗിദിനെയാണ് അയ്‌ഷെ പരാജയപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐസയുടെ സതീഷ് ചന്ദ്രയാണ് ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടത്. ഡി.എസ്.എഫിന്റെ സകേത് മൂണ്‍ വൈസ് പ്രസിഡന്റുമായി തെരെഞ്ഞെടുക്കപ്പെട്ടു. ജോയ്ന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എ.ഐ.എസ്.എഫ് പ്രതിനിധി മുഹമ്മദ് ഡാനിഷ് തെരെഞ്ഞടുക്കപ്പെട്ടു. എല്ലാ സ്ഥാനങ്ങളിലും രണ്ടാം സ്ഥാനത്താണ് എ.ബി.വി.പി.

വെള്ളിയാഴ്ച നടന്ന തെരെഞ്ഞടുപ്പില്‍ 67.9 ശതമാനമായിരുന്നു പോളിംഗ് നിരക്ക്. ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് നിരക്കായിരുന്നു ഇത്. സെപ്തംബര്‍ 8-ന് റിസള്‍ട്ട് പ്രഖ്യാപിക്കാനിരുന്നെങ്കിലും ദല്‍ഹി ഹൈക്കോടതി ഇതു നീട്ടിവെയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് വിദ്യാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക അന്യായമായി തിരസ്‌കരിച്ചു എന്ന പരാതിയിലാണ് ഹൈക്കോടതി ഫലപ്രഖ്യാപനം നീട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചത്.

We use cookies to give you the best possible experience. Learn more