പരീക്ഷ എഴുതിയില്ലെങ്കില്‍ പുറത്താക്കും; സമരത്തിലുള്ള ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം നല്‍കി അധികൃതര്‍
JNU
പരീക്ഷ എഴുതിയില്ലെങ്കില്‍ പുറത്താക്കും; സമരത്തിലുള്ള ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം നല്‍കി അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2019, 8:07 pm

ന്യൂദല്‍ഹി: ജെ.എന്‍.യു വില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം നല്‍കി കോളേജ് അധികൃതര്‍.

അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശമാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കോളേജ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മാസം നടക്കുന്ന സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്നാണ് അധികൃതരുടെ നിലപാട്.

ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന്  ആവശ്യപ്പെട്ട ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം തുടരുകയാണ്.

ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ മാത്രമെ ക്ലാസ് പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പരീക്ഷകള്‍ നേരത്തെ പ്രഖ്യാപിച്ച് സമരം പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഐഷി ഘോഷ് പറഞ്ഞിരുന്നു.