| Monday, 6th January 2020, 8:48 am

'ഭാവി മെനഞ്ഞെടുക്കേണ്ടിടത്താണ് ഈ സാഹചര്യം ഉണ്ടാവുന്നത്, ഇത് എപ്പോഴും ഭയപ്പെടുത്തുന്നതാണ്'; ജെ.എന്‍.യു അക്രമത്തിനെതിരെ തപ്‌സി പന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിനെതിരെ ചലച്ചിത്ര താരം തപ്‌സി പന്നു. ഭാവി മെനഞ്ഞെടുക്കേണ്ട സ്ഥലത്താണ് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുന്നതെന്നും ഇത് എന്നെന്നേക്കുമായി മുറിവേല്‍പ്പിക്കുന്നുവെന്നും തപ്‌സി പറഞ്ഞത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തപ്‌സി പ്രതികരിച്ചത്.

‘ഭാവി മെനഞ്ഞെടുക്കേണ്ട ഇടത്താണ് ഇത്തരം സാഹചര്യം ഉണ്ടാവുന്നത്. ഇത് എല്ലായ്‌പ്പോഴും പേടിപ്പെടുത്തുന്നു. തിരുത്താന്‍ കഴിയാത്ത വിധം നശിച്ചുകൊണ്ടിരിക്കുന്നു, ഇവിടെ ഏത് തരത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്? ദുഖകരമായ അവസ്ഥയാണിത്’, തപ്‌സി പന്നു ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തപ്‌സി പന്നുവിന്റെ ട്വീറ്റിന് താഴെ നിരവധി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചു.

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ് പൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച്ച രാത്രി തന്നെ പ്രതിഷേധവുമായി തെരുവുകളില്‍ അണിനിരന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുംബൈയിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തിയാണ് പ്രതിക്ഷേധത്തിന് നേതൃത്വം നല്‍കിയത് അക്രമികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more