റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആര്‍.ജെ.ഡിയുമായി സമവായത്തിലെത്താനുള്ള പ്രതിപക്ഷശ്രമം വിജയിച്ചതായി സൂചന. ആര്‍.ജെ.ഡി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ തടവില്‍ക്കഴിയുന്ന ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ കണ്ടതിനു ശേഷമാണ് ഇക്കാര്യത്തില്‍ ഏറെക്കുറേ വ്യക്തത വന്നത്.
ജയിലില്‍ക്കഴിഞ്ഞിരുന്ന ലാലു ഇപ്പോള്‍ റാഞ്ചിയില്‍ ആശുപത്രിയിലാണ്. ഇവിടെയെത്തിയാണ് കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ സോറന്‍ അദ്ദേഹത്തെ കണ്ടത്.
ലാലു തന്നോടു ചില ചോദ്യങ്ങളുന്നയിച്ചെന്നും അധികം വൈകാതെ അതിന്റെ ഉത്തരങ്ങളുമായി തങ്ങള്‍ ചെല്ലുമെന്നും സോറന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ആര്‍.ജെ.ഡി പ്രതിപക്ഷ സഖ്യത്തിനൊപ്പമാണെന്നും അദ്ദേഹം കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെങ്കിലും ആര്‍.ജെ.ഡിയെക്കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്താനാകാത്തതില്‍ പ്രതിപക്ഷം ആശങ്കയിലായിരുന്നു. അതിനാണ് ലാലുവിനെ കണ്ടതോടുകൂടി ഏറെക്കുറേ പരിഹാരമായത്.